കേരളം

kerala

ETV Bharat / state

കുഴി ഒഴിവാക്കാന്‍ 36 കിലോമീറ്റര്‍ അധികം താണ്ടി: വളഞ്ഞ വഴി മുഖ്യമന്ത്രിയുടെ യാത്ര - CM PINARAYI VIJAYAN CAR REROUTED - CM PINARAYI VIJAYAN CAR REROUTED

കുന്നംകുളം-കേച്ചേരി പാതയിലെ റോഡിൽ കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ മഴയിൽ വലിയ കുഴികളും ഗതാഗതക്കുരുക്കും രൂപപ്പെട്ടതിനാല്‍ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു

POTHOLE FILLED ROAD  CM PINARAYI VIJAYAN  CAR REROUTE VIA WADAKKANCHERY  മുഖ്യമന്ത്രി പിണറായി വിജയന്‍
CM PINARAYI VIJAYAN CAR REROUTED (ETV Bharat)

By ETV Bharat Kerala Team

Published : Jun 22, 2024, 11:09 PM IST

കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു (ETV Bharat)

തൃശൂർ: കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനം വഴി തിരിച്ചുവിട്ടു. ശേഷം ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കുഴികൾ ഒഴിവാക്കി വടക്കാഞ്ചേരി വഴി മുഖ്യന്‍റെ യാത്ര. കോഴിക്കോട് നിന്നും തൃശൂർ രാമനിലയത്തിലേക്കുള്ള യാത്രക്കിടെയാണ് വാഹനം വഴിമാറിയത്.

കുന്നംകുളം - കേച്ചേരി പാതയിലെ റോഡിൽ കുഴികൾ ഉള്ളതിനാൽ യാത്ര ദുരിതം അനുഭവപ്പെടുമെന്നുള്ളതിനാലാണ്‌ യാത്ര വടക്കാഞ്ചേരി വഴിയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ മഴയിൽ വലിയ കുഴികളും ഗതാഗതക്കുരുക്കുമാണ്‌ ഇവിടെ രൂപപ്പെട്ടിരുന്നത്‌. അതിനാല്‍ കുഴി ഒഴിവാക്കാൻ 24 കിലോമീറ്റർ ദൂരത്തിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്റർ.

കോഴിക്കോട് നടന്ന കേരള എൻജിഒ യൂണിയൻ 61 ആം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം തൃശൂരിലേക്ക് പോയത്. പരിപാടിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് പിണറായി ഉന്നയിച്ചത്‌.

ALSO READ:'ലീഗിൻ്റെ മുഖം നഷ്‌ടപ്പെട്ടു, കൂട്ടുകൂടാൻ പറ്റാത്തവരുമായി കൂട്ടുകൂടുന്നു': മുഖ്യമന്ത്രി

ABOUT THE AUTHOR

...view details