തൃശൂർ : പാലിയേക്കരയിൽ നിർത്തിയിട്ട കാറിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ കൊല്ലം സ്വദേശി സുൽഫിക്കറിനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തു. 8.45 ഗ്രാം എംഡിഎംഎയും 10.2 ഗ്രാം കഞ്ചാവും സുൽഫിക്കറിൽ നിന്നും കണ്ടെടുത്തു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. കഞ്ചാവ് വിറ്റതിന് എറണാകുളത്ത് സുൽഫിക്കറിന്‍റെ പേരിൽ കേസ് നിലവിലുണ്ടെന്ന് പുതുക്കാട് പൊലീസ് അറിയിച്ചു. കഞ്ചാവും മയക്കുമരുന്നും എവിടെ നിന്ന് വാങ്ങി, എവിടേക്ക് കൊണ്ടുപോകുന്നു എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചു വരികയാണ്.