എറണാകുളം: കൊച്ചിയിൽ കെഎസ്ആർടിസി ലോഫ്ലോർ ബസ് കത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫയർ ഒക്കറൻസ് ആക്‌ട് പ്രകാരമാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. എറണാകുളം സൗത്ത് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന കത്തിയ ബസിൽ പൊലീസ് വിശദമായ പരിശോധന നടത്തി.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസിന് ഇന്നലെ (ഒക്‌ടോബർ 28) ഉച്ചയോടെയായിരുന്നു തീപിടിച്ചത്. എറണാകുളത്ത് നിന്നും മൂവാറ്റുപുഴയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എസി ലോഫ്ലോർ ബസിന്‍റെ ഡീസൽ ടാങ്ക് മുൻഭാഗത്താണുള്ളത്. അതിനാൽ തന്നെ ബസിന്‍റെ മുൻഭാഗത്തേക്ക് തീ പടരാതിരുന്നത് മൂലമാണ് വൻ അപകടം ഒഴിവായത്. എസി നിലയ്ക്കുകയും ഫയർ അലേർട്ട് ലഭിക്കുകയും ചെയ്‌തതോടെയാണ് ഡ്രൈവർ ബസ് പെട്ടന്ന് നിർത്തി യാത്രക്കാരെ പുറത്തിറക്കിയത്.
ബസിന്‍റെ പിൻഭാഗത്ത് നിന്നും പുക ഉയരുന്നത് പിന്നാലെയെത്തിയ ഇരുചക്ര വാഹനക്കാരനും ബസ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ സമയം ബസിൽ ഇരുപത്തിയൊന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയ ഉടനെ തീ ആളിക്കത്തിയിരുന്നു. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇതിനിടെ ബസ് ഭാഗികമായി കത്തി നശിച്ചിരുന്നു.
Also Read:ഉറക്കത്തിനിടെ മരണത്തിലേക്ക്; ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, യാത്രക്കാരന്‍ വെന്തുമരിച്ചു