കണ്ണൂർ:കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് സ്‌റ്റേഷനിലെ സിപിഒ ദിവ്യ ശ്രീ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 6 മണിയോട് കൂടിയാണ് കരിവെള്ളൂരില്‍ നാടിനെ നടുക്കിയ ക്രൂര കൃത്യം അരങ്ങേറിയത്.
പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യാ പിതാവിന് നേരെയും ആക്രമണം - LADY POLICE OFFICER MURDER KANNUR
കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് സ്‌റ്റേഷന്‍ സിപിഒ ദിവ്യ ശ്രീയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ദിവ്യ ശ്രീയുടെ പിതാവ് വാസുവിനും ഗുരുതരമായി പരിക്ക്.
Published : Nov 21, 2024, 7:42 PM IST
കാസർകോട് കണ്ണൂർ അതിർത്തി പ്രദേശമായ കരിവെള്ളൂർ പലിയേരി സ്വദേശിനിയായ ദിവ്യ ശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ദിവ്യ ശ്രീ തല്‍ക്ഷണം മരിച്ചു. ഏറെക്കാലമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യ ശ്രീ.
ആക്രമണത്തിൽ ദിവ്യ ശ്രീയുടെ പിതാവ് വാസുവിനും ഗുരുതരമായി പരിക്കേറ്റു. വാസുവിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .
Also Read:പച്ചക്കറി വാങ്ങുന്നതിനിടയിൽ തർക്കം; വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തി, രണ്ട് പേര്‍ കസ്റ്റഡിയില്‍