കോഴിക്കോട് : പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ബാലുശേരിക്കടുത്ത് ഇയ്യാടുള്ള വീട്ടിൽ ഇന്ന് (04-03-2024) രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ - Police suicide
കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയതാണ് ജിതേഷ്. പിന്നീട് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
![പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു Police officer found dead Police suicide Police](https://etvbharatimages.akamaized.net/etvbharat/prod-images/04-03-2024/1200-675-20906216-thumbnail-16x9-suicide.jpg)
Police officer found dead by hanging
Published : Mar 4, 2024, 10:21 PM IST
ഇന്നലെ സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയതാണ് ജിതേഷ് എന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 2012 ലാണ് ജിതേഷ് പൊലീസിൽ ചേർന്നത്. വിവാഹിതനായ ജിതേഷിന് ഒരു കുട്ടിയുണ്ട്.
Also Read :പൂക്കോട് വെറ്ററിനറി സര്‍വകാശാല അഞ്ച് ദിവസത്തേക്ക് അടച്ചു