തൃശൂർ:പൊലീസ് ജീപ്പിന് മുകളിൽ കയറി യുവാവിന്‍റെ അഭ്യാസപ്രകടനം. ഇതിനുപിന്നാലെ, നൃത്തം തടയാനെത്തിയ പൊലീസുകാരെ യുവാക്കള്‍ ആക്രമിച്ചു. ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച നാല് പേരെയും പിടികൂടി റിമാന്‍ഡ് ചെയ്‌തു. പേരാമംഗലം ആമ്പക്കാടായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പള്ളി പെരുന്നാളിനിടെ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് പൊലീസിനെയും യുവാക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ എസ്ഐ എഫ് ഫയാസിന്‍റെ വിരലൊടിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായ പിജി ഗോകുല്‍, വെയ്‌ൽസ് സോളമന്‍, മനീഷ് എന്നിവര്‍ക്കും പരിക്കേറ്റു.
പൊലീസ് ജീപ്പിന് മുകളിൽ കയറി യുവാവിന്‍റെ ഡാൻസ് (ETV Bharat) ഇതിനിടെയാണ്, തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ അബിത് പരമേശ്വരന്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി നൃത്തം ചെയ്‌തത്. പിന്നാലെ, ജീപ്പിന് മുകളില്‍ നിന്ന് പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്‌തു. എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ മനീഷ് ജീപ്പിന് മുകളില്‍ കയറുകയും അബിതിനെ തള്ളി താഴെയിടുകയും ചെയ്‌തു.
സംഭവത്തിൽ അബിത് ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അബിതിന്‍റെ സഹോദരന്‍ അജിത്, ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചിറ്റാട്ടുകര സ്വദേശി ധനന്‍, കുന്നത്തങ്ങാടി സ്വദേശി എഡ്‌വിന്‍ ജോസ് എന്നിവരാണ് അറസ്‌റ്റിലായത്.
Also Read:പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യാ പിതാവിന് നേരെയും ആക്രമണം