ഇടുക്കി: ഇടുക്കി കാഞ്ചിയാർ ലബ്ബക്കടയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതിയെ കണ്ടെത്താൻ കഴിയാതെ അന്വേഷണം ഇഴയുന്നു. നാലുമാസം മുമ്പാണ് വില്ലേജ് ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ മോഷണം നടന്നത്. അക്ഷയ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന 70,000 രൂപയും നഷ്‌ടമായി. മറ്റ് സ്ഥാപനങ്ങളിൽ നിന്നും പണവും സാധനങ്ങളും നഷ്‌ടമായിരുന്നു.
മോഷണം നടന്ന ശേഷം പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരുമടക്കം പരിശോധനക്ക് എത്തി. സ്ഥാപന ഉടമകളെ പല തവണ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. എന്നാൽ മോഷണം നടന്ന് 4 മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയാത്തതിനാൽ വ്യാപാരികളും നാട്ടുകാരും ആശങ്കയിലാണ്.