പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥികൾക്ക് പിന്തുണ നേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പാലക്കാട് റോഡ് ഷോ നടത്തും. രാവിലെ 8.30ന് കോട്ടമൈതാനം അഞ്ചുവിളക്കിൽ നിന്ന് ടൗണിലെ ഹെഡ് പോസ്‌റ്റ് ഓഫിസ് ലക്ഷ്യമാക്കിയാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത് (PM Modi To Hold Roadshow In Palakkad On Tomorrow).
മോദിയുടെ റോഡ് ഷോയ്ക്ക് മുന്നോടിയായി ബിജെപി ഇന്ന് വൈകിട്ട് ടൗണിൽ ബൈക്ക് റാലി സംഘടിപ്പിക്കും. തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മാർച്ച് 15 ന് പത്തനംതിട്ട ടൗണിൽ നടന്ന പൊതുയോഗത്തിൽ മോദി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പാലക്കാട്ടെ റോഡ് ഷോ.