ഇടുക്കി:തൂക്കുപാലത്ത് 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റുപാറ ചില്ലുപാറ കപ്പിത്താൻപറമ്പിൽ അശ്വതിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം നടന്നത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
രാവിലെ മാതാപിതാക്കളും മുത്തശ്ശിയും ജോലിക്ക് പോയതിന് ശേഷം അശ്വതി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.