തിരുവനന്തപുരം:നെടുമങ്ങാട് പനവൂരിൽ വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് അറസ്റ്റിൽ. അമീർഹംസയുടെ മകൻ മുഹമ്മദ് ഷെഹീൻ (23) ആണ് അറസ്റ്റിലായത്. പനവൂർ കരിക്കുഴി മാൻകുഴി സുമയ്യയുടെ വീട്ടിൽ നിന്നും രണ്ട് അടി ഉയരത്തിൽ വളർന്ന കഞ്ചാവ് ചെടികളാണ് പൊലീസ് കണ്ടെത്തിയത്.
രണ്ട് മാസമായി ഈ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷെഹീൻ അയൽവാസികളുമായി ഒരു ബന്ധവും സ്ഥാപിച്ചിരുന്നില്ല. രാത്രികാലങ്ങളിൽ നിരവധി ചെറുപ്പക്കാർ ഈ വീട്ടിൽ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിനെ അറിയിച്ചു. തുടർന്ന് ഡാൻസാഫ് ടീമിനെ കൊണ്ട് രഹസ്യമായി അന്വേഷണം നടത്തുകയും ഷെഹീന്റെ വീട്ടില്‍ ചെറുപ്പക്കാർ കൂടി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചെയ്തു.