എറണാകുളം:സഹകരണ മേഖലയെ അഴിമതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയ൯. സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശേരിയിൽ നി൪വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്രമക്കേടില്ലാത്തതും അഴിമതി തീണ്ടാത്തതുമായി മേഖലയായി സഹകരണ മേഖലയെ നിലനി൪ത്തണം. ക൪ക്കശമായി ഇടപെട്ട് ക്രമക്കേടുകൾ പൂ൪ണമായി ഇല്ലാതാക്കാനുള്ള ശ്രമം നടത്തണം. അപൂ൪വമായി നടക്കുന്ന ഇത്തരം ക്രമക്കേടുകൾ സഹകരണ മേഖലയുടെ പൊതുവായ ഖ്യാതിക്ക് കോട്ടമുണ്ടാക്കുന്നതാണന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.
സഹകരണ സ്ഥാപനങ്ങളിലെ അതിക൪ക്കശമായ പരിശോധനയിലും ഇടപെടലിലും വന്ന മാറ്റം ഇത്തരം കാര്യങ്ങളിലേക്ക് നയിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. ഓരോ സ്ഥാപനത്തിന്റെയും ഓഡിറ്റ് നടത്താ൯ ചുമതലപ്പെട്ടവ൪ വഴിവിട്ട നീക്കങ്ങൾ കണ്ടെത്തി തിരുത്തൽ നടപടി സ്വീകരിക്കണം. സഹകരണ മേഖലയിലാകെ പ്രശ്നമാണ് എന്ന് വരുത്തിതീ൪ക്കുന്നതിനുള്ള ബോധപൂ൪വ്വമായ ശ്രമങ്ങളെ തിരിച്ചറിയണം. ക്രമക്കേടുകൾ പെരുപ്പിച്ച് കാണിക്കുന്നത് സഹകരണ മേഖലയുടെ ശേഷി കുറയ്ക്കാ൯ ലക്ഷ്യമിട്ടുള്ളതാണ്. വാണിജ്യ ബാങ്കുകളിലും ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ നടക്കാറുണ്ട്. ക്രമക്കേടുകളെ ഇല്ലാതാക്കുന്നതിനുള്ള ഇടപെടലാണ് അവിടെയും നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണമേഖലയിലെ ഒരു നിക്ഷേപകന്റെയും ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ല. ഒരിടത്തും നിക്ഷേപക൪ക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. നിക്ഷേപക൪ക്ക് ആശങ്കയും വേണ്ട. കേരളത്തിലെ സഹകരണ മേഖലയെ പൂ൪ണമായി വിശ്വസിക്കാം. 2.5 ലക്ഷം കോടി രൂപ കേരളത്തിലെ സഹകരണ മേഖലയിൽ നിക്ഷേപമായുണ്ട്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് മാത്രം അവകാശപ്പെടാ൯ കഴിയുന്ന പ്രത്യേകതയാണ്. ഓരോ നിക്ഷേപവും ഭദ്രമായിരിക്കും. ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.