ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ദേവ്‌ലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജേഷ് (55), കോമൾ (47), മകൾ കവിത ( 23) എന്നിവരാണ് മരിച്ചത്. ആക്രമണം നടക്കുമ്പോൾ ദമ്പതികളുടെ മകൻ പുറത്തായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇന്ന് (ഡിസംബർ 4) രാവിലെയാണ് സംഭവം നടന്നത്. അക്രമി വീട്ടിൽ കയറി മൂന്ന് പേരെയും കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രഭാത നടത്തം കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് ഇവരെ മരിച്ചനിലയിൽ കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ തന്നെ ഡൽഹി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേസ് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇപ്പോൾ കൂടുതൽ വിവരങ്ങൾ പങ്കുവയ്‌ക്കാൻ കഴിയില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷമെ കൊലപാതകിയെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം അന്വേഷണത്തിനായി ക്രൈം ടീമിനെയും സ്ഥലത്തേക്ക് വിളിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ മരിച്ചയാളുടെ മകനെയും സമീപവാസികളെയും നെബസരായ് പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതുകൂടാതെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്. അതിനാൽ സംഭവസമയം എന്താണ് നടന്നതെന്നും ആരാണ് അവിടേക്ക് വന്നതെന്നും അറിയാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു. സാങ്കേതികതലത്തിലുള്ള നിരീക്ഷണത്തിന്‍റെ സഹായവും പൊലീസ് സ്വീകരിക്കുന്നുണ്ട്.
ആക്രമണം നടക്കുമ്പോൾ താൻ നടക്കാൻ പോയതായിരുന്നുവെന്ന് കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ പറഞ്ഞതായി പൊലീസ് അറിയിച്ചു. അതേസമയം വീട്ടിൽ കവർച്ച നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല കുടുംബവുമായി ആർക്കെങ്കിലും തർക്കങ്ങളോ വൈരാഗ്യമോ ഉണ്ടോയോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘങ്ങൾ കൂടുതൽ തെളിവുകൾക്കായി തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട രാജേഷ് സൈന്യത്തിൽ നിന്ന് വിരമിച്ച വ്യക്തിയാണ്, മകൾ ആയോധന കലയിൽ ബ്ലാക്ക് ബെൽറ്റായിരുന്നു.
ഡൽഹിയില്‍ നടന്ന മറ്റുചില ട്രിപ്പിള്‍ കൊലപാതകങ്ങള്‍:
- 2018ൽ ഡൽഹിയിലെ കിഷൻഗഢ് പ്രദേശത്ത് 19കാരനായ സൂരജ് അമ്മയെയും അച്‌ഛനെയും സഹോദരിയെയും കൊലപ്പെടുത്തി. സൂരജിൻ്റെ ദുശീലങ്ങളെ മാതാപിതാക്കൾ എതിര്‍ത്തിരുന്നു, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
- 2022ൽ ഡൽഹിയിലെ വെസ്‌റ്റ് ഡിസ്ട്രിക്‌ടിലെ അശോക് നഗറിലെ ഒരു വീട്ടിൽ ഭർത്താവും ഭാര്യയും വീട്ടുവേലക്കാരിയും കൊല്ലപ്പെട്ടിരുന്നു.
- ഡൽഹിയിൽ മദ്യപിച്ച യുവാവ് മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും കൊലപ്പെടുത്തി. പണം നൽകാത്തതിൻ്റെ ദേഷ്യത്തിലാണ് 25 കാരനായ കേശവ് സൈനി ഈ കൊലപാതകങ്ങള്‍ നടത്തിയത്.
Also Read: കൊല്ലത്ത് കാറിന് തീയിട്ട് ഭാര്യയെ കൊന്നു; സുഹൃത്ത് പൊള്ളലോടെ ആശുപത്രിയില്‍