കൽപറ്റ: വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർക്ക് പരിക്ക്. പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെ പരിക്കും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ബസില്‍ നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.
സോണിയ (15), ഹന്ദന (14), ബാന്ധവ്യ (15), പ്രിയങ്ക (15), നിഖിത (15), നന്ദന (14), മോണിക്ക (15), ധനുഷ് (15), നൂതന്‍കുമാര്‍ (15), റീത്ത (15), കീര്‍ത്തി (15), യശ്വിനി (15), വിനോദ് (15), അനുഷ (15), പുഷ്പിത (14), ദയാനന്ത് (34), മഹാദേവ പ്രസാദ് (37), സുനിത (30), ശങ്കര്‍ (50), രാജന്‍ (72) ബിനീഷ് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ALSO READ: ശബരിമല തീര്‍ഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേരുടെ നില ഗുരുതരം
ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അല്‍പം സാരമുള്ള പരിക്കേറ്റ രാജനേയും, ബിനീഷിനേയും മേപ്പാടി വിംസിലേക്ക് മാറ്റി.