ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ജയത്തോടെ ചരിത്ര നേട്ടമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശ് വെസ്റ്റ് ഇൻഡീസിൽ ടെസ്റ്റ് വിജയം സ്വന്തമാക്കി.
സബീന പാർക്കിൽ നടന്ന പോരാട്ടത്തില്‍ ആതിഥേയരെ 101 റൺസിനാണ് തോൽപ്പിച്ചത്. ബംഗ്ലാദേശിന്‍റെ 2024ലെ മൂന്നാമത്തെ ടെസ്റ്റ് വിജയമാണിത്. 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 185 റൺസിന് ഓള്‍ ഔട്ടായി. വിജയത്തോടെ ടെസ്റ്റ് പരമ്പര 1-1 ന് ബംഗ്ലാദേശ് സമനിലയിലാക്കി. 2009 ജൂലൈയ്ക്ക് ശേഷം കരീബിയൻ മണ്ണിൽ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് വിജയം രേഖപ്പെടുത്തി.
Leaders Share the Spotlight! 🏆🤝
— Bangladesh Cricket (@BCBtigers) December 4, 2024
Kraigg Brathwaite, the West Indies captain, and Mehidy Hasan Miraz, Bangladesh's captain, pose with the trophy after an intense Test series ends in a 1-1 draw. A fitting end to a hard-fought battle! 🏏🔥
PC: WI#BCB #WIvBAN #WTC25 pic.twitter.com/GxbgOAvpmY
വെസ്റ്റ് ഇൻഡീസിനായി കവീം ഹോഡ്ജും (55) ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വെയ്‌റ്റും (43) അൽപ്പം പോരാട്ടം നടത്തിയെങ്കിലും നിർണായക നിമിഷങ്ങളിൽ തൈജുൽ വിക്കറ്റ് വീഴ്ത്തി നാലാം ദിനം ബംഗ്ലാദേശ് അവിസ്മരണീയ വിജയം നേടുകയായിരുന്നു. ടെസ്റ്റ് മത്സരത്തിലെ തന്‍റെ 15-ാം അഞ്ച് വിക്കറ്റ് നേട്ടം തൈജുൽ സ്വന്തമാക്കി. ഹസൻ മഹ്മുദ്, തസ്‌കിൻ അഹമദ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
It all comes to an end at Sabina Park.
— Windies Cricket (@windiescricket) December 3, 2024
The #MenInMaroon retain the series trophy with the series leveled 1-1.#WIvBAN #WIHomeForChristmas pic.twitter.com/Whe5guLWM4
"വിദേശത്ത് ഒരു ടെസ്റ്റ് മത്സരം വിജയിക്കുക എന്നത് വലിയ വികാരമാണെന്ന് പ്ലെയർ ഓഫ് ദി മാച്ചായ തൈജുൽ പറഞ്ഞു, എല്ലാ കളിക്കാരും ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. രണ്ട് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കാൻ ബംഗ്ലാദേശിനെ ഇത് സഹായിച്ചു, കൂടാതെ ടീം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. തസ്‌കിൻ അഹമ്മദും ജേഡൻ സീൽസും പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
വിജയത്തില്‍ വളരെ സന്തോഷമുണ്ടെന്ന് തസ്‌കിൻ അഹമ്മദ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചുവരവ് എളുപ്പമായിരുന്നില്ല. തോളിന് പരിക്കേറ്റു. വളരെ കഠിനാധ്വാനം ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങളുടെ ഫാസ്റ്റ് ബൗളിങ് ഗ്രൂപ്പ് ക്രമേണ മെച്ചപ്പെടുകയാണെന്ന് തസ്‌കിൻ കൂട്ടിച്ചേര്‍ത്തു. സ്കോർ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 164, വെസ്റ്റ് ഇൻഡീസ് 146. ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 268, വെസ്റ്റ് ഇൻഡീസ്- 185.
Also Read: ആറു ദിവസത്തിനിടെ രണ്ട് സെഞ്ചുറികൾ, റെക്കോർഡിട്ട് ഗുജറാത്തിന്‍റെ ഉർവിൽ പട്ടേൽ