ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത പത്താം ക്ലാസുകാരനെ കാറിടിച്ചു കൊന്ന കേസ്; വിചാരണ ആരംഭിച്ചു - KATTAKKADA STUDENT MURDER
Published : 9 hours ago
തിരുവനന്തപുരം: കാട്ടക്കട സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായിരുന്ന ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ചു. ക്ഷേത്ര മതിലിൽ പ്രതി മൂത്രം ഒഴിച്ചത് ചോദ്യം ചെയ്‌തതിനാണ് കൊലപാതകം എന്നാണ് പ്രോസീക്യൂഷൻ കേസ്. ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2023 ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് സംഭവം. വീടിന് സമീപത്തെ പുളിങ്കോട് ദേവി ക്ഷേത്ര റോഡിൽ വച്ചാണ് ആദിശേഖർ (15) നെ കാട്ടാക്കട പൂവച്ചൽ സ്വാദേശിയായ പ്രതി പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്.
കൂട്ടുകാരനൊപ്പം സൈക്കിളിൽ കയറുമ്പോൾ 25 മിനുട്ടോളം പ്രിയരഞ്ജൻ കാറുമായി കാത്ത് നിന്ന ശേഷം കുട്ടി സൈക്കിൾ ചവിട്ടാൻ തുടങ്ങിയതും അമിത വേഗത്തിൽ കുട്ടിയുടെ നേർക്ക് പായിച്ച് ഇടിച്ചിടുകയായിരുന്നു.
സംഭവ ദിവസം ആദിശേഖറിനോടൊപ്പം ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരായ അപ്പൂസ് എന്ന് വിളിക്കുന്ന നീരജ്, അച്ചു, ഉണ്ണി എന്നു വിളിക്കുന്ന അഭിജയ് എന്നിവരെ കോടതിയിൽ വിസ്‌തരിച്ചു.
സംഭവ ദിവസം താൻ കളി കഴിഞ്ഞ് ക്ലബ്ബ് റൂമിൽ ഫുട്ബോൾ വെക്കുന്നതിനായി ആദിശേഖറിനോടൊപ്പം പോയി എന്നും ഫുട്ബോൾ റൂമിൽ നിന്ന് തിരികെ വന്ന് സൈക്കിളിൽ കയറിയപ്പോളാണ് പ്രിയരഞ്ജൻ ആദിയെ കാർ കൊണ്ട് ഇടിച്ചു കയറ്റി കൊലപ്പെടുത്തിയത് എന്നും അപ്പൂസ് കോടതിയിൽ മൊഴി നൽകി.
വലിയ ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ പ്രിയരഞ്ജൻ ആദിയുടെ പുറത്തുകൂടെ കയറ്റി ഇറക്കിയ കാർ നിർത്തിയിട്ട് പുറത്തിറങ്ങുന്നത് കണ്ടു എന്ന് അച്ചുവും, ഉണ്ണികുട്ടൻ എന്ന് വിളിക്കുന്ന അഭിജയും കോടതിയിൽ മൊഴി നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രക്തത്തിൽ കുളിച്ച് കിടന്ന ആദിയെ താനും കൂടിച്ചേർന്നാണ് പുറകെ വന്ന കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷിയായ അച്ചുവും മൊഴി നൽകി. ക്ഷേത്ര നട തുറന്നതിനാൽ മുതിർന്നവർ പറഞ്ഞതിനാലാണ് തളം കെട്ടിക്കിടന്ന രക്തം വെള്ളമൊഴിച്ച് കഴുകി കളഞ്ഞതെന്ന് അഭിഷേക് കോടതിയിൽ മൊഴി നൽകി.
സാക്ഷികൾ പ്രതി പ്രിയരഞ്ജനെ കോടതിയിൽ തിരിച്ചറിഞ്ഞു. ആദിശേഖർ കയറിയ സൈക്കിളും, പ്രതി കൃത്യത്തിന് ഉപയോഗിച്ച മഹീന്ദ്ര എക്‌സ് യു വി ഇലക്ട്രിക് കാറും കോടതിയിൽ ഹാജരാക്കിയിരുന്നു.
പ്രതി പുളിങ്കോട് ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യമാണ് പ്രതിയെ ഇത്തരം ഹീനമായ കൊലക്ക് പ്രേരിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൂവച്ചൽ സ്വദേശികളായ അരുൺ കുമാറിന്‍റെയും ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശേഖര്‍.