കേരളം

kerala

ETV Bharat / state

"മനുഷ്യൻ വാസ്‌തവത്തിൽ ഒരു നന്മയുള്ള ജീവിയാണ്"; സ്‌കൂൾ ചുവരിൽ നിറഞ്ഞ് മലയാള സാഹിത്യ ലോകം - MALAYALAM WRITERS PIC IN SHOOL WALL - MALAYALAM WRITERS PIC IN SHOOL WALL

ഒഴിഞ്ഞുകിടന്ന ചുവരിൽ മലയാള സാഹിത്യകാരുടെ ചിത്രങ്ങൾ വരച്ച് കോളിയടുക്കം ഗവൺമെൻ്റ് യുപി സ്‌കൂൾ. മലയാളത്തിലെ പ്രശസ്‌തരായ എഴുത്തുകാരെ കണ്ടറിഞ്ഞ് വളരാൻ കുട്ടികൾക്ക് അവസരമൊരുക്കി അധ്യാപകർ.

കാസർകോട് വാര്‍ത്ത  WRITERS PICTURES IN SCHOOL  Kasaragod News  എംടി വാസുദേവന്‍ നായര്‍
Pictures of Malayalam writers painted on the walls of Govt UP School (ETV Bharat)

By ETV Bharat Kerala Team

Published : Jul 3, 2024, 5:04 PM IST

സ്‌കൂൾ ചുവരിൽ നിറഞ്ഞ് മലയാള സാഹിത്യ ലോകം (ETV Bharat)

കാസർകോട് : മലയാളത്തിന് അഭിമാനമായ ഒരുപാട് സാഹിത്യകാരന്മാരുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്നതും മൺമറഞ്ഞുപോയതുമായ പലരെയും വരും തലമുറയ്‌ക്ക് സുപരിചതരാക്കുകയാണ് കാസർകോട്ടെ ഒരു സ്‌കൂൾ. കാസർകോട് കോളിയടുക്കം ഗവൺമെൻ്റ് യുപി സ്‌കൂളിലാണ് ഈ അപൂർവ കാഴ്‌ച.

തകഴിയും, കുഞ്ഞുണ്ണിമാഷും, സുഗത കുമാരി ടീച്ചറും, വൈക്കം മാധവിക്കുട്ടിയും എംടിയും ബേപ്പൂർ സുൽത്താൻ ബഷീറുമടക്കം മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്മാർ കുട്ടികളെ നോക്കി പുഞ്ചിരിതൂകി നിൽക്കുകയാണ്. എഴുത്തുകാരെയും അക്ഷരങ്ങളെയുമറിഞ്ഞ് സ്നേഹത്തിൻ്റെ നന്മയുടെ പാഠങ്ങൾ ഉരുവിട്ട് പുതു തലമുറ ഇവിടെ വളരുന്നു. വായനാ വാരത്തിൻ്റെ ഭാഗമായാണ് സ്‌കൂളിൽ സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ ഒരുക്കിയത്.

ഒന്നും രണ്ടുമല്ല ഇരുപത്തി രണ്ടോളം ചിത്രങ്ങൾ. കോളിയടുക്കം സ്‌കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിന്‍റെ പണി പൂർത്തിയായപ്പോഴാണ് തൂണുകൾ കാലിയായി കിടക്കുന്നതിൽ ഒരു അപാകത സ്‌കൂൾ അധികൃതർക്ക് തോന്നിയത്. പ്രധാന അധ്യാപകൻ മറ്റു സഹപ്രവർത്തകരുമായി ആലോചിച്ചു. അങ്ങനെ ആണ് തൂണുകളിൽ സാഹിത്യകാരന്മാരെ വരയ്ക്കാം എന്ന ആശയം ഉണ്ടായത്. എന്നാൽ അവരുടെ കഥകളിലെയും കവിതകളിലെയും ഏതു വരികൾ എഴുത്തണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി.

പിന്നീട് ചിത്രകാരൻ ദേവദാസ് പെരിയയുമായി സംസാരിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ഒഎൻവി കുറുപ്പും തകഴിയും എംടിയുമെല്ലാം തൂണുകളിൽ ഇടം പിടിച്ചു. പുസ്‌തകങ്ങളിൽ മാത്രം കണ്ട മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരെ അടുത്തുകണ്ടതിന്‍റെ സന്തോഷം കുട്ടികൾക്കും ഉണ്ടായിരുന്നു. കുട്ടികളെ ഏറെ സ്നേഹിക്കുന്ന നമ്മുടെ സാഹിത്യകാരന്മാർ അവരുടെ കളിയും ചിരിയും കുസൃതിയും കണ്ട് നിറഞ്ഞു നിൽക്കട്ടെ.

Also Read : പ്രായം വെറും അക്കം മാത്രം; എൺപത്തിമൂന്നാം വയസിലും ജീവന്‍ തുളുമ്പുന്ന ചിത്രങ്ങളൊരുക്കി തങ്കമ്മ - M G THANKAMMA S PAINTING

ABOUT THE AUTHOR

...view details