കേരളം

kerala

ETV Bharat / state

പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചുകയറി, മധ്യവയസ്‌കന് ദാരുണാന്ത്യം - Van accident in Pathanamthitta - VAN ACCIDENT IN PATHANAMTHITTA

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം.

ACCIDENT  PATHANAMTHITTA NEWS  PICKUP VAN ACCIDENT  പത്തനംതിട്ട വാഹനാപകടം
ഉബൈയ്‌ദുള്ള (ETV Bharat)

By ETV Bharat Kerala Team

Published : Aug 4, 2024, 1:00 PM IST

പത്തനംതിട്ട: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. പത്തനംതിട്ട കുലശേഖരപതി അലങ്കാരത്ത് വീട്ടിൽ ഉബൈദുള്ള (52) ആണ് മരിച്ചത്. ഉബൈദുള്ളയുടെ സുഹൃത്ത് അയൂബ് ഖാന്‍റെ പത്തനംതിട്ട കുലശേഖരപതിയിലെ വീട്ടില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം.

നിയന്ത്രണം വിട്ട വാന്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്‌തിരുന്ന കാറില്‍ ഇടിച്ചു. കാറിനും ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് അയല്‍വാസിയായ ഉബെദുള്ള മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

റോഡിലെ ഒരു ബൈക്കിൽ ഇടിച്ച ശേഷം വാന്‍ അയൂബ് ഖാന്‍റെ വീടിന്‍റെ മതിൽ തകർത്ത് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി. ഈ സമയം വീടിന് മുന്നിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പാഞ്ഞെത്തിയ വാഹനം കണ്ട് രണ്ട് പേര്‍ പെട്ടെന്ന് ഓടിമാറി. എന്നാല്‍ ഉബൈദുള്ളയ്ക്ക് പെട്ടെന്ന് ഓടിമാറാന്‍ കഴിഞ്ഞില്ല.

വാൻ വീട്ടുമുറ്റത്ത് പാർക്ക്‌ ചെയ്‌തിരുന്ന കാറിൽ ഇടിച്ചതിനെ തുടർന്ന് കാര്‍ മുന്നോട്ട് നീങ്ങി ഭിത്തിയുമായി ചേര്‍ന്ന് ഇടിക്കുകയായിരുന്നു. ഉബൈദുള്ള കാറിനും ഭിത്തിക്കും ഇടയിൽപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉബൈദുള്ളയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുലശേഖരപതിയിലെ തേങ്ങാവില്‍പന കടയിലെ പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്. പിക്കപ്പ് വാൻ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഉബൈദുള്ളയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Also Read:ദുരന്തത്തിന്‍റെ ആറാം ദിനം; ചാലിയാറിൽ ഇന്നും വ്യാപക തെരച്ചിൽ

ABOUT THE AUTHOR

...view details