പലരുടെയും ഉറക്കം കെടുത്തുന്ന ഒരു രോഗമാണ് മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത്. അത്ര എളുപ്പം വിട്ടുമാറാത്ത ഒരു ന്യൂറോളജികൾ ഡിസോർഡറാണ് ഇത്. ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, ഭക്ഷണം കഴിക്കാതിരിക്കുക, നിർജ്ജലീകരണം, ചൂട് തുടങ്ങിയവ മൈഗ്രെയ്‌ന് കരണമാകുന്നവയാണ്. ലോകത്തെ ജനസംഖ്യയുടെ 15 % ആളുകൾ പല ഘട്ടങ്ങളിലായി ജീവിതത്തിൽ ഒരിക്കലെങ്കിലും മൈഗ്രെയ്ൻ അനുഭവപ്പെട്ടവർ ആണെന്ന് ചില പഠനങ്ങൾ പറയുന്നു. മൈഗ്രെയ്‌ന്‍റെ ചില ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
തലവേദന
മൈഗ്രെയ്‌ന്‍റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് തലവേദന. പലപ്പോഴും തലയുടെ ഒരുവശത്ത് മാത്രമാണ് വേദന അനുഭവപ്പെടുക. 4 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ തലവേദന നീണ്ടു നിന്നേക്കാം.
ക്ഷീണം
കഠിനമായ ക്ഷീണം മൈഗ്രെയ്ന്‍റെ മറ്റൊരു പ്രധാന ലക്ഷണമാണ്. ചിലരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ആശയ കുഴപ്പം എന്നിവയും അനുഭവപ്പെടാക്കാം.
ഓക്കാനം, ഛർദ്ദി
മൈഗ്രെയ്ൻ രോഗികളിൽ കാണുന്ന മറ്റൊരു ലക്ഷണമാണ് ഓക്കാനവും ഛർദ്ദിയും.
പ്രകാശം, ശബ്‌ദം
മൈഗ്രെയ്ൻ ഉള്ളവർ വെളിച്ചത്തിലേക്ക് നോക്കുമ്പോൾ കണ്ണ് വേദന, തലവേദ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ഫോട്ടോഫോബിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഇതിനു പുറമെ ഉച്ചത്തിലുള്ള ശബ്‌ദങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയും മൈഗ്രെയ്‌ന്‍റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
കഴുത്ത് വേദന
മൈഗ്രെയ്ൻ ചില ആളുകളിൽ കഴുത്തിലും തോളിലും വേദന, പിരിമുറുക്കം എന്നിവയ്ക്ക് കാരണമായേക്കാം.
തലകറക്കം
മൈഗ്രെയ്ൻ ഉള്ളവ ആളുകളിൽ തലകറക്കം അനുഭവപ്പെട്ടേക്കാം.
അമിത വിശപ്പ്
അമിത വിശപ്പും മൈഗ്രെയ്ന്‍റെ ഒരു ലക്ഷണമാണ്. ജങ്ക് ഫുഡ് ഉൾപ്പെടെ അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള താത്പര്യം വർധിപ്പിക്കാൻ ഇത് കാരണമാകും.
ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ
മൈഗ്രെയ്ൻ ഉള്ള ആളുകളിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാക്കും. ഇതും മൈഗ്രെയ്‌ന്‍റെ ഒരു ലക്ഷമാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്.
Also Read : തലവേദന, മൈഗ്രേൻ എന്നിവയ്‌ക്ക് വീട്ടിൽ തന്നെ പരിഹാരം; ഇതൊന്ന് പരീക്ഷിക്കൂ