ഹൈദരാബാദ്: വരാനിരിക്കുന്ന ഐഫോൺ 17 സീരീസിലെ നോൺ പ്രോ മോഡലുകളിലും ഉയർന്ന റിഫ്രഷ് നിരക്കുള്ള ഡിസ്‌പ്ലേ നൽകാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. 120 ഹെട്‌സ് റിഫ്രഷ് റേറ്റോടെ ഐഫോൺ 17 ബേസിക് മോഡൽ എത്തുമെന്നാണ് സൂചന. മുൻപ് ഐഫോണിന്‍റെ പ്രോ മോഡലുകളിൽ മാത്രമായിരുന്നു 120 ഹെട്‌സും റിഫ്രഷ് റേറ്റ് നൽകിയിരുന്നത്.
ഐഫോൺ 15, 16 ബേസിക് മോഡലുകളിലും പ്ലസ് മോഡലുകളിലും 60 ഹെട്‌സാണ് റിഫ്രഷ് റേറ്റ്. അതേസമയം ഐഫോൺ 15, 16 പ്രോ മോഡലുകളിൽ 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണ് നൽകിയിരുന്നത്. എന്നാൽ ഐഫോൺ 17 പുറത്തിറങ്ങുന്നതോടെ ഉയർന്ന റിഫ്രഷ് നിരക്കുള്ള ഡിസ്‌പ്ലേ നോൺ പ്രോ മോഡലുകളിലും ലഭ്യമാവും.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ പ്രശസ്‌ത ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ ഐഫോൺ 17 സ്റ്റാൻഡേർഡ് മോഡലുകളിലേക്ക് കൊണ്ടുവരാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്. 'പ്രമോഷൻ' (ProMotion) ഡിസ്‌പ്ലേ എന്നാണ് ഇതിനെ വിവരിച്ചിരിക്കുന്നത്.
ഉയർന്ന റിഫ്രഷ് റേറ്റിനെ കുറിച്ച് ടിപ്‌സ്റ്റർ കൂടുതൽ വിവരങ്ങളൊന്നും നൽകുന്നില്ലെങ്കിലും ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകൾക്കും എൽടിപിഒ പാനലുകൾ ഉപയോഗിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. അതേസമയം മുൻപ് ഐഫോൺ 15 സീരീസിലും ഐഫോൺ 16 സീരീസിലുമുള്ള നോൺ-പ്രോ മോഡലുകളിൽ പരമാവധി 60 ഹെർട്‌സ് റിഫ്രഷ് റേറ്റ് ഉള്ള എൽടിപിഎസ് ഡിസ്പ്ലേയാണ് നൽകിയിരുന്നത്. രണ്ട് ലൈനപ്പുകളിലെയും പ്രോ മോഡലുകൾക്ക് മാത്രമായിരുന്നു മുൻപ് എൽടിപിഒ നൽകിയിരുന്നത്.
ഐഫോൺ 17 സീരീസിലെ മോഡലുകൾക്ക് ഉയർന്ന റിഫ്രഷ് റേറ്റ് ലഭിക്കുമെന്ന് മുൻപും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഐഫോൺ 17 സീരീസിലും ഐഫോൺ 17 എയറിലും പ്രമോഷൻ ഒഎൽഇഡി ഫീച്ചർ ചെയ്യുമെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രമുഖ അനലിസ്റ്റായ റോസ് യഹ് ആണ് പറഞ്ഞിരുന്നു. ഐഫോ്യ 27 സീരീസിലെ മുഴുവൻ ഫോണുകൾളിലും ആൻ്റി-റിഫ്ലെക്റ്റീവ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നും സൂചനകളുണ്ട്. ഇത് ഐഫോണുകളിൽ നിലവിലുള്ള സെറാമിക് ഷീൽഡിനേക്കാൾ സ്‌ക്രാച്ച്-റെസിസ്റ്റൻ്റ് ആയിരിക്കും.
ഐഫോൺ 17 പ്ലസിന് പകരം 'ഐഫോൺ 17 സ്ലിം' അല്ലെങ്കിൽ 'ഐഫോൺ 17 എയർ' എന്ന പേരിൽ പുതിയ മോഡൽ പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഐഫോൺ 17 എയറിന് 6.6 ഇഞ്ച് ഡിസ്‌പ്ലേയും 6.25 എംഎം കട്ടിയും ഉണ്ടാകാനാണ് സാധ്യത. ഇത് ആപ്പിളിന്‍റെ അൾട്രാ സ്ലിം മോഡലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ചോർന്ന വിവരമനുസരിച്ച് ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളിലും 24 എംപി ഫ്രണ്ട് ക്യാമറകൾ ഉണ്ടായിരിക്കും. പ്രോ മാക്‌സിന് ട്രിപ്പിൾ 48 എംപി റിയർ ക്യാമറയും, ഐഫോൺ 17 എയറിന് ഒരു 48 എംപി ലെൻസും ഉണ്ടായിരിക്കും. സ്റ്റാൻഡേർഡ് മോഡലുകൾക്കും എയറിനും 8 ജിബി റാമും, പ്രോ മോഡലുകൾക്ക് 12 ജിബി റാമും ഉള്ള A19 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നാണ് സൂചന.
Also Read:
- അമ്പമ്പോ...ഐഫോണുകളിൽ തന്നെ ഏറ്റവും സ്ലിം മോഡൽ! എ19 ചിപ്‌സെറ്റുമായി ഐഫോൺ 17 വരുന്നു; ക്യാമറയിലും മാറ്റമോ ??
- കിടിലൻ പെർഫോമൻസ്: സാംസങ് ഗാലക്‌സി എസ് 25 സീരീസിൽ പുതിയ പ്രോസസർ; ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
- 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ
- ഗെയിമിങ് സ്‌മൂത്താകും, ഒപ്പം ബജറ്റും: ചുരുങ്ങിയ ചെലവിൽ വാങ്ങാവുന്ന അഞ്ച് മികച്ച ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾ
- വിലയോ തുച്ഛം ഗുണമോ മെച്ചം: മികച്ച വാട്ടർപ്രൂഫ് കപ്പാസിറ്റിയുമായി റിയൽമി 14x ഇന്ത്യയിൽ, പ്രത്യേക ഓഫർ ലഭ്യം