ഇടുക്കി: ക്രിസ്‌മസ് അവധിക്കാലത്ത് ഓരോ ദിവസവും ജില്ലയിലേക്ക് എത്തിയത് പതിനായിരങ്ങളാണ്. ക്രിസ്‌മസ് ദിനത്തിലും ഡിസംബർ 31 നും വൻ തിരക്ക് അനുഭവപ്പെട്ടു. ഡിടിപിസിയുടെ നിയന്ത്രണത്തിൽ ഉള്ള സെന്‍ററുകളിൽ മാത്രം ഡിസംബറിൽ എത്തിയത് നാല് ലക്ഷത്തിൽ പരം സഞ്ചാരികളാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാഗമൺ മൊട്ടക്കുന്നിലും അഡ്വഞ്ചർ പാർക്കിലുമാണ് ഏറ്റവും അധികം സഞ്ചാരികൾ എത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2024ൽ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വൻ വർധനവാണ് അനുഭവപ്പെട്ടത്.
മെയിലാണ് ഏറ്റവും അധികം സഞ്ചാരികൾ ജില്ലയിൽ എത്തിയത്. അഞ്ച് ലക്ഷത്തോളം ആളുകളാണ് മെയിൽ ഇടുക്കി സന്ദർശിച്ചത്. ജനുവരി, ഏപ്രിൽ, നവംബർ മാസങ്ങളിലും മൂന്നര ലക്ഷത്തോളം ആളുകൾ എത്തി. ഡിടിപിസി സെന്‍ററുകൾ സന്ദർശിക്കാതെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി മടങ്ങിയതും ലക്ഷക്കണക്കിന് സഞ്ചരികളാണ്.
Also Read: പുതുവത്സരം ആഘോഷിക്കാന്‍ വിനോദ സഞ്ചാരികളുടെ വൻ ഒഴുക്ക്; ഗതാഗതക്കുരുക്കിൽ കുരുങ്ങി മൂന്നാർ