കോട്ടയം: ഓർത്തഡോക്‌സ്-യാക്കോബായ സഭ തർക്കത്തിൽ സമാധാനത്തിന് വിട്ടുവീഴ്‌ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭ. സുപ്രീം കോടതി വിധി അംഗീകരിച്ചാൽ വിട്ടു വീഴ്‌ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ദേവലോകം പെരുന്നാളിനിടെയാണ് കാതോലിക്കാ ബാവയുടെ പ്രതികരണം.
നീതിയുടെ അടിസ്ഥാനത്തിലുള്ള സമാധാനം അതിന് മാത്രമേ നിലനിൽപ്പുള്ളു എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല അന്നും ഇന്നും എന്നും എല്ലാ സഭാ സ്‌നേഹികളും രാഷ്‌ട്രിയക്കാരും പറയുന്ന ഒന്നാണ് എങ്ങനെയെങ്കിലും മലങ്കരസഭയിൽ സമാധാനം ഉണ്ടാകണം എന്നത്. എന്നാൽ അതിന് സുപ്രീം കോടതി വിധി അംഗീകരിക്കണമെന്ന് കാതോലിക്കാ ബാവ പറഞ്ഞു.
ഓർത്തഡോക്‌സ് യാക്കോബായ സഭ തർക്കത്തിൽ സമാധാനത്തിന് വിട്ടുവീഴ്‌ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ ഒരുതരത്തിലും സമാധാനം ഉണ്ടാവുകയില്ല. അതാണ് അടിസ്ഥാന തത്വമെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നീതിയിൽ അടിസ്ഥാനമായ വിട്ടുവീഴ്‌ചകൾക്ക് മലങ്കരസഭ തയാറാണ്. സുപ്രീംകോടതി വിധി രാജ്യത്തിൻ്റെ നിയമമാണ്. കോടതി വിധികൾക്ക് വിപരീതമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരും ആവശ്യപ്പെടുന്നതുപോലെ നമുക്കാകാം. സമാധാനത്തിന് വിട്ടുവീഴ്ച്ചകൾക്ക് തയാറാണ്. എന്നാൽ കോടതി വിധിയും 1934ലെ ഭരണഘടനയും അനുസരിക്കാതെ ഒരു വിട്ടുവീഴ്‌ചകളും ഉണ്ടാകില്ല. അതെല്ലാവരും ഓർത്തിരിക്കേണ്ട ഒരു കാര്യമാണ്. കോടതി വിധി അംഗീകരിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: '1934 ലെ ഭരണഘടന അംഗീകരിച്ചാൽ യാക്കോബായ സഭയുമായി സമവായം': ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍