കോഴിക്കോട് :കേടായ മൊബൈൽ ഫോൺ നന്നാക്കാനുള്ള ശ്രമത്തിനിടയിൽ പൊട്ടിത്തെറിച്ചു. കൊടിയത്തൂരിലെ മൊബൈൽ കടയിലാണ് സംഭവം. ബാറ്ററി കേടായ മൊബൈൽ ഫോൺ നന്നാക്കുന്നതിനായാണ് ഫോണിൻ്റെ ഉടമ കടയിൽ എത്തിച്ചത്.
തുടർന്ന് ജീവനക്കാരൻ മൊബൈൽ ഫോൺ തുറക്കാനുള്ള ശ്രമത്തിനിടയിൽ പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിക്കത്തിയെങ്കിലും ജീവനക്കാരൻ പെട്ടെന്ന് ഫോൺ താഴെയിട്ട് ഓടി മാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഒരാഴ്‌ചയോളമായി ഫോണിന്‍റെ ബാറ്ററി കേടുവന്ന നിലയിലായിട്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും