എറണാകുളം:പെരിയ ഇരട്ടക്കൊലപാതക കേസിൽ വിചാരണക്കോടതി ജഡ്‌ജിയെ സ്ഥലം മാറ്റിയതിനെതിരെ ഹർജി. ജഡ്‌ജിയെ സ്ഥലം മാറ്റിയ നടപടി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ മാതാപിതാക്കളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിചാരണ പൂർത്തിയാക്കാനും വിധി പ്രസ്‌താവിക്കാനും നിലവിലെ സിബിഐ പ്രത്യേക ജഡ്‌ജിയായ കെ കമനീസിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
കൃപേഷിന്‍റെ മാതാപിതാക്കളായ കൃഷ്‌ണൻ, ബാലാമണി, ശരത് ലാലിന്‍റെ മാതാപിതാക്കളായ സത്യനാരായണൻ, ലത എന്നിവരാണ് ഹർജിക്കാർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. പ്രതികളുടെ വിചാരണ ഏകദേശം പൂർത്തിയാകാറായ സാഹചര്യത്തിലാണ് ജഡ്‌ജിയുടെ സ്ഥലം മാറ്റം.