കേരളം

kerala

ETV Bharat / state

'ജി ആന്‍റ് ജി' നിക്ഷേപ തട്ടിപ്പ്; കൊള്ളയ്ക്ക് കൂട്ട് എഡിജിപിയും റിട്ട. എസ്‌പിയുമെന്ന് പിസി ജോർജ് - PC George

ജനങ്ങളെ കൊള്ളയടിക്കാൻ ഭരണാധികാരികൾ കൂട്ട് നിൽക്കുന്നതിന്‍റെ ഉദാഹരണമാണ് ജി ആന്‍റ് ജി ഫിനാൻസ് തട്ടിപ്പെന്ന് പിസി ജോർജ്. എഡിജിപിയും റിട്ട. എസ്‌പിയും കൊള്ളയ്ക്ക് കൂട്ട് നിൽക്കുകയാണെന്നും പിസി.

G and G Financial Fraud  ജി  ആന്‍റ്  ജി നിക്ഷേപ തട്ടിപ്പ്  പി സി ജോർജ്  PC George  നിക്ഷേപ തട്ടിപ്പ്
PC George on G & G Financial Fraud

By ETV Bharat Kerala Team

Published : Feb 20, 2024, 9:25 PM IST

പുല്ലാട്: ജി ആന്‍റ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളെ അറസ്‌റ്റ് ചെയ്‌ത് നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപിയുടെയും പുല്ലാട് പൗരസമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടന്നു. പുല്ലാട് ജങ്ഷനിൽ നടന്ന പ്രതിഷേധം ബിജെപി നേതാവ് പി സി ജോർജ് ഉദ്ഘാടനം ചെയ്‌തു. ജനങ്ങളെ കൊള്ളയടിക്കുന്നതിന് ഭരണാധികാരികളും കൂട്ട് നിൽക്കുന്നതിന്‍റെ ഉദാഹരണമാണ് ജി ആന്‍റ് ജി ഫിനാൻസ് തട്ടിപ്പിൽ കാണുന്നതെന്ന് പി സി ജോർജ് പറഞ്ഞു.

ഇവിടുത്തെ എഡിജിപിയും റിട്ട. എസ്‌പിയും ഈ കൊള്ളയ്ക്ക് കൂട്ട് നിൽക്കുകയാണെന്നും പി സി ജോർജ് ആരോപിച്ചു. ഇവിടെ ജനകീയ വികാരമാണ് ഉയരേണ്ടത്. എൽഡിഎഫും യുഡിഎഫും ഒന്നിച്ചാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ രാഷ്ട്രീയം മറന്ന് ജനകീയ കൂട്ടായ്‌മ ഉണ്ടാകണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

Also Read: ഒരു ദിവസംകൊണ്ട് 200% ലാഭം; അധ്യാപകർ നടത്തിയ തട്ടിപ്പില്‍ ഇരയായത് നൂറുകണക്കിന് വിദ്യാർഥികൾ

ബിജെപി മണ്ഡലം പ്രസിഡന്‍റ് സിനു എസ് പണിക്കർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജനകീയ സമരസമിതി ഭാരവാഹികളായ എബി തോമസ്, സജി കുഴവോം മണ്ണിൽ, അനിൽകുമാർ, ഫാ ഈപ്പൻ വർഗീസ്, കെ എൻ രാധാകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു

ABOUT THE AUTHOR

...view details