കോട്ടയം:മതവിദ്വേഷ പരാമർശ കേസിൽ റിമാൻ്റിലായ പിസി ജോര്‍ജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ കാർഡിയോളജി വിഭാഗം ഐസിയുവിലാണ് പിസി ജോർജിനെ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തില്‍ തന്നെ നടത്തിയ പരിശോധനയില്‍ ഇസിജിയിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്നാണ് ജോർജിനെ ഐസിയുവിൽ അഡ്‌മിറ്റ് ചെയ്‌തത്.
കോടതി റിമാൻ്റ് ചെയ്‌ത ശേഷം പാലാ ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിലും ഇസിജിയിൽ വ്യത്യാസം കണ്ടെത്തിയിരുന്നു. തുടർന്നാണ് പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ സെല്ലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. ഇതേ തുടർന്നാണ് കോട്ടയത്തേക്ക് കൊണ്ടുവന്നത്. ഓക്‌സിജൻ മാസ്‌കില്ലാതെ രാത്രി കഴിച്ചു കൂട്ടാൻ കഴിയില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക