കേരളം

kerala

പാറ്റൂര്‍ സെക്‌സ് റാക്കറ്റ് കേസ്; പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി

By ETV Bharat Kerala Team

Published : Jan 20, 2024, 10:38 AM IST

Pattoor Sex Racket Case Accused Plea Rejected By Court: കുറ്റപത്രം കെട്ടിച്ചമച്ചതാണെന്ന് പ്രതികള്‍ വാദിച്ചു. എന്നാല്‍ കോടതി വിചാരണ ഉടന്‍ തുടങ്ങുമെന്നാണ് ഉത്തരവിട്ടത്. തെളിവുകള്‍ കൃത്യമാണെന്നും കോടതി നിരീക്ഷിച്ചു.

Pattoor Sex Racket Case  പാറ്റൂര്‍ സെക്‌സ് റാക്കറ്റ്  വിടുതല്‍ ഹര്‍ജി കോടതി തള്ളി  Accused Plea Rejected By Court
Pattoor Sex Racket Case Accused Plea Rejected By Court

തിരുവനന്തപുരം:പേട്ട പാറ്റൂർ സെക്‌സ് റാക്കറ്റ് കേസിൽ വിചാരണ കുടാതെ പ്രതികളെ കുറ്റ വിമുക്തരാക്കണമെന്നാവശ്യപ്പെട്ട് വാണിഭ കേന്ദ്രം നടത്തിപ്പുകാരി നബീസ എന്ന നസിമ ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി(Pattoor Sex Racket Case Accused Plea Rejected By Court:).

തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെതാണ് ഉത്തരവ്. വിടുതൽ ഹർജി തള്ളിയ എസിജെഎം എൽസാ കാതറിൻ ജോർജ് പ്രതികളെ വിചാരണ ചെയ്യാൻ ഉത്തരവിട്ടു. മാർച്ച് 2ന് പ്രതികൾ ഹാജരാകണം.

പ്രതികളെ വിചാരണ ചെയ്യാൻ മതിയായ തെളിവുകൾ കേസ് റെക്കോർഡിൽ ഉണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. തങ്ങൾക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന പ്രതികളുടെ വാദം കോടതി തള്ളി.

2017 ഒക്ടോബർ 12ലാണ് കേസിനാസ്‌പദമായ സംഭവം, തിരുവനന്തപുരം നഗരത്തിൽ മറ്റ് സംസ്ഥാന യുവതികളെ ഉപയോഗിച്ച് നക്ഷത്ര വേശ്യാലയം നടത്തി വന്ന നെടുമങ്ങാട് സ്വദേശി താത്തയെന്നും നസിമയെന്നും അറിയപ്പെടുന്ന നബീസ (55), റാക്കറ്റിനെ സഹായിച്ച നസീമയുടെ സഹോദരി ഭർത്താവ് നെടുമങ്ങാട് സ്വദേശി സലിംഖാൻ (48), ഇടപാടു കാരായ തമ്പാനൂർ സ്വദേശി ജയകു മാർ (38), പേരൂർക്കട സ്വദേശി വിനേഷ് (26), നെടുമങ്ങാട് സ്വദേശി കിഷോർ കുമാർ (46) എന്നിവരാണ് പാറ്റൂർ പെൺവാണിഭ കേസിലെ പ്രതികൾ.

ABOUT THE AUTHOR

...view details