കേരളം

kerala

ETV Bharat / state

ചികിത്സയ്‌ക്കെത്തിയ രോഗിയുടെ പണവും തിരിച്ചറിയൽ രേഖകളും നഷ്‌ടപ്പെട്ടതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ പണവും തിരിച്ചറിയൽ രേഖകളും നഷ്‌ടപ്പെട്ടതായി പരാതി. സുനിൽ കുമാറിന്‍റെ 4,500 രൂപയും തിരിച്ചറിയൽ രേഖകളും എടിഎം കാർഡുമാണ് നഷ്‌ടപ്പെട്ടത്. വിവരാന്വേഷണത്തിനായി ആശുപത്രി സൂപ്രണ്ടിനടുത്ത് എത്തിയപ്പോൾ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.

Patient Lose His Money  Kozhikode Medical College  police case  രോഗിയുടെ പണം നഷ്‌ടപ്പെട്ടു
Patient Lose His Money And Identification Documents

By ETV Bharat Kerala Team

Published : Feb 13, 2024, 3:09 PM IST

കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ പണവും തിരിച്ചറിയൽ രേഖകളും നഷ്‌ടപ്പെട്ടതായി പരാതി (Patient Who Came For Treatment Lose His Money And Identification Documents). മലാപറമ്പ് സ്വദേശി സുനിൽ കുമാറിന്‍റെ 4,500 രൂപയും തിരിച്ചറിയൽ രേഖകളും എടിഎം കാർഡുമാണ് ആശുപത്രിക്കുള്ളിൽ നിന്നും നഷ്‌ടപ്പെട്ടത്. വിവരാന്വേഷണത്തിനായി ആശുപത്രി സൂപ്രണ്ടിനടുത്ത് എത്തിയപ്പോൾ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.

ഫെബ്രുവരി നാലാം തിയതിയാണ് തലയ്‌ക്ക് മുറിവേറ്റതിനെ തുടർന്ന് സുനിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് (Kozhikode Medical College) . ആശുപത്രിയിൽ പ്രവേശിപ്പിച്ച് അല്‌പസമയത്തിനുള്ളിൽ അബോധാവസ്ഥയിലായ സുനിലിനെ സുഹൃത്തുക്കളെത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സുനിലിന്‍റെ മൊബൈൽ ഫോണും പേഴ്‌സും കണ്ണടയും പോക്കറ്റിൽ ഉണ്ടായിരുന്ന മറ്റ് വസ്‌തുക്കളും ആശുപത്രി ജീവനക്കാർ എടുത്തുവച്ചിരുന്നു. ഇവ തിരിച്ച് വാങ്ങാനായി എത്തിയപ്പോഴാണ് പണവും രേഖകളും നഷ്‌ടപ്പെട്ടതായി മനസിലാകുന്നത്.

പണവും രേഖകളും നഷ്‌ടപ്പെട്ടതിൽ ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി നൽകാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ കഴുത്തിൽ പിടിച്ച് തള്ളുകയും അസഭ്യം പറയുകയും ചെയ്‌തെന്നും സുനിൽ കുമാർ ആരോപിക്കുന്നു. സംഭവത്തില്‍ സുനിൽകുമാർ മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

കള്ളനും തൊണ്ടിമുതലും കസ്റ്റഡിയില്‍; പിടിയിലായത് കള്ളന്‍ കണ്ണാടിക്കല്‍ ഷാജി :കോഴിക്കോട് ജില്ലയിലെ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രതി അറസ്‌റ്റിൽ. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ഷാജിയെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കുറ്റിക്കാട്ടൂരിലെ ലോഡ്‌ജിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് വെള്ളയിൽ പൊലീസാണ് പിടികൂടിയത് (Shaji A Native Of Kozhikode was arrested).

ഏതാനും ദിവസങ്ങൾക്കു മുമ്പ് പുതിയനിരത്തുള്ള വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിൽ ആണ് പ്രതി പിടിയിലാവുന്നത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനൂജ് പലിവാളിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാർഡും, വെള്ളയിൽ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നൂറിലേറെ കേസുകളിൽ ഉൾപ്പെട്ട ആളാണ് ഷാജിയെന്ന് പൊലീസ് അറിയിച്ചു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ALSO READ : 'അതിജീവിതയാണ് ശരി', ഐസിയു പീഡന കേസില്‍ റിപ്പോർട്ട് പുറത്ത്

ABOUT THE AUTHOR

...view details