കേരളം

kerala

ETV Bharat / state

സിപിഐ നേതാവ് ദളിത് റൈറ്റ്‌സ് മൂവ്‌മെന്‍റ് സമ്മേളനത്തിനിടെ ഹൈദരാബാദില്‍ കുഴഞ്ഞ് വീണു മരിച്ചു - CPI LEADER TR BIJU DEATH

പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ബിജുവാണ് മരിച്ചത്.

cpi leader death during conference  cpi leader collapses to death  സിപിഐ നേതാവ് ടിആര്‍ ബിജു  cpi leader death in hyderabad
DECEASED TR BIJU (ETV Bharat)

By ETV Bharat Kerala Team

Published : Jan 7, 2025, 9:01 PM IST

തിരുവനന്തപുരം: സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) സംസ്ഥാന സെക്രട്ടറിയുമായ ടി ആര്‍ ബിജു ഹൈദരാബാദില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഖൈറാതാബാദിലെ വിശ്വേശ്വരയ്യ ഭവനിൽ നടക്കുന്ന ഓള്‍ ഇന്ത്യ ദളിത് റൈറ്റ്‌സ് മൂവ്‌മെന്‍റ് (എഐഡിആര്‍എം) ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

സിപിഐ നേതാവ് ടി ആര്‍ ബിജു കുഴഞ്ഞു വീണു മരിച്ചു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ബിജു സംഭവ സ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. മൃതദേഹം ആംബുലന്‍സില്‍ കേരളത്തിലേക്ക് എത്തിക്കും. നിരവധി സീരിയലുകളിലും ബിജു അഭിനയിച്ചിട്ടുണ്ട്.

Also Read:'ഇത് നാടകമല്ല, അവരുടെ ജീവിതമാണ്...!'; കേരളം കാത്തിരുന്ന വെള്ളാര്‍മലയിലെ കുട്ടികളുടെ നാടകം ഉച്ചയോടെ അരങ്ങില്‍

ABOUT THE AUTHOR

...view details