കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ യാത്രക്കാരന് ഗുരുതര പരിക്ക് (Passenger Fell Down From The Running Bus). ബസിന്‍റെ ഓട്ടോമാറ്റിക് വാതിൽ അടയ്ക്കാത്തതിനെ തുടർന്നാണ് യാത്രക്കാരൻ പുറത്തേക്ക് തെറിച്ചു വീണ് ഗുരുതര പരിക്ക് പറ്റിയത്. കോഴിക്കോട് എരഞ്ഞിക്കൽ അമ്പലപ്പടി സ്വദേശി മുഹമ്മദ് ഗസ്‌നി (58) യ്‌ക്കാണ് പരിക്കേറ്റത്. മെടക്കല്ലൂരിന് സമീപം കൂമുള്ളിയിൽ വച്ചാണ് അപകടം സംഭവിച്ചത്.
പേരാമ്പ്ര അത്തോളി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ദുൽ ദുൽ എന്ന ബസാണ് അപകടത്തിനിടയാക്കിയത്. ബസിന്‍റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന മുഹമ്മദ് ഗസ്‌നി തുറന്നു കിടന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തൊട്ടുമുമ്പുള്ള സ്റ്റോപ്പിൽ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്‌ത ശേഷം ബസിൻ്റെ ഓട്ടോമാറ്റിക് ഡോർ അടച്ചിരുന്നില്ലെന്നാണ് ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറയുന്നത്.