കോഴിക്കോട്:ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ച സംഭവം തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് സംശയം. സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
ഇയാളെ ചോദ്യം ചെയ്‌തുവരികയാണെന്നു റെയിൽവേ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കാഞ്ചിപുരം സ്വദേശി ശരവണൻ (25) ട്രെയിനിൽ നിന്ന് വീണുമരിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് ഇയാൾ വീണത്. എസി കമ്പാർട്മെന്‍റിലെ ഡോറിനടുത്തായിരുന്നു ഇയാള്‍ ഇരുന്നിരുന്നത്.