തിരുവനന്തപുരം:തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവിക്കെതിരെ പരസ്യമായ താക്കീതുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പുനസംഘടന കടലാസിൽ മാത്രം പോരെന്നും താഴെ തട്ടിൽ പ്രവർത്തനമാണ് ആവശ്യമെന്നും പാലോട് രവിയെ പേരെടുത്തു പറഞ്ഞു വേദിയിൽ വിമർശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന വാർഡ് പ്രസിഡന്‍റുമാരുടെ യോഗവും മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് സമിതിയെ പുനസംഘടിപ്പിച്ചത് കടലാസിൽ ഉണ്ടായിട്ടു കാര്യമില്ലെന്നും നാട്ടിലെ വീടുകളിൽ പോകണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഒരു വർഷക്കാലത്തെ ഗൃഹ സന്ദർശന പരിപാടികൾ നടത്തണം. മാസത്തിൽ ഒരു തവണ എങ്കിലും വീടുകൾ സന്ദർശിക്കണം. പ്രവർത്തനമില്ലാതെ നേതാവാകാൻ കഴിയില്ലെന്ന് ഉറപ്പ് വരുത്തണം. ജനവുമായി ബന്ധമില്ലാതെ നേതാവാകേണ്ട. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാക്കാലത്തുമുള്ള പാർട്ടിയാണ് കോൺഗ്രസ്. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഒരുമിച്ചിറങ്ങണം. മണ്ഡലം പ്രസിഡന്‍റിന് മണ്ഡലത്തിലെ കാര്യങ്ങളിൽ ഉത്തരവാദിത്വം വേണംമെന്നും അദ്ദേഹം വിമർശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക