കേരളം

kerala

ETV Bharat / state

കേരള സ്‌റ്റോറി പൂർണമായും വസ്‌തുത വിരുദ്ധം; പാളയം ഇമാം വി പി സുഹൈബ് മൗലവി - Eid Ul Fitr Message

കേരള സ്‌റ്റോറി വസ്‌തുത വിരുദ്ധമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു.

IMAM V P SUHAIB MOULAVI  EID UL FITR  KERALA STORY  LOK SABHA ELECTION
The Kerala Story Is Completely Untrue ; Palayam Imam V P Suhaib Moulavi

By ETV Bharat Kerala Team

Published : Apr 10, 2024, 10:43 AM IST

The Kerala Story Is Completely Untrue ; Palayam Imam V P Suhaib Moulavi

തിരുവനന്തപുരം : കേരള സ്‌റ്റോറി പൂർണമായും വസ്‌തുത വിരുദ്ധമാണെന്നും കള്ളം പ്രചരിപ്പിക്കുന്നവരുടെ കയ്യിലെ ഉപകരണമായി നമ്മൾ മാറരുതെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി. ഇത്തരം കുപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും പാളയം ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ നടന്ന ചെറിയപെരുന്നാൾ സന്ദേശത്തിൽ സുഹൈബ് മൗലവി പറഞ്ഞു.

ഭരണഘടനയ്ക്ക് നിരക്കാത്തതാണ് പൗരത്വ ഭേദഗതി നിയമം. ബഹുസ്വരത തകർക്കാനുള്ള ശ്രമങ്ങളെ തടയണം. മുസ്ലിം വിരുദ്ധ അജണ്ടകളാണ് രാജ്യത്ത് നടക്കുന്നത്. ഒരു സമുദായത്തെ മാത്രം മാറ്റി നിർത്തി പൗരത്വ നിയമ ഭേദഗതി കൊണ്ടുവരുന്നു. മതേതരത്വത്തിന് ഘടകവിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമം.

ഏകശിലാത്മകമായ സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇമാം കുറ്റപ്പെടുത്തി. പെരുന്നാൾ സന്ദേശത്തിൽ പൊരുതുന്ന പലസ്‌തീൻ ജനതയേയും അദ്ദേഹം ഓർമിപ്പിച്ചു. നിരവധി പേർ മരിച്ചു വീണിട്ടും അവർ പോരാടികൊണ്ടിരിക്കുകയാണ്. പലസ്‌തീൻ ചരിത്രത്തിലും വർത്തമാനത്തിലും മാതൃകയാണ്.

ഇസ്രയേൽ വീണ്ടും വീണ്ടും കടന്നാക്രമിക്കുകയാണ്. പലസ്‌തീനിന് ഒപ്പം നിൽക്കുക എന്നാൽ മനുഷ്യത്വത്തിനു ഒപ്പം നിൽക്കുക എന്നതാണ്. ഇസ്രയേലിന്‍റെ കൂടെ നിൽക്കുക എന്നാൽ പൈശാചികമാണ്. റിയാസ് മൗലവി കേസിൽ സർക്കാർ അപ്പീൽ പോയത് ആശാവഹമാണ്. അക്രമികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല.

ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന മതേതര സർക്കാർ വരണമെന്നും അതിന് സമ്മതിദാനാവകാശം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ എത്തിച്ചേർന്ന തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രനും ശശി തരൂരും എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 26 വെള്ളിയാഴ്‌ചയാണ് തെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ജുമാ ഒരു മണിക്ക് ആയിരിക്കും. 1.20 ന് അവസാനിക്കുന്ന രീതിയിൽ ആയിരിക്കും ക്രമീകരിക്കുകയെന്നും വി പി സുഹൈബ് മൗലവി കൂട്ടിച്ചേർത്തു.

മസ്‌ജിദുകളിൽ രാവിലെ 7 മണി മുതൽ ഈദ്ഗാഹുകൾ ആരംഭിച്ചു. മണക്കാട് ഗവ. ഗേൾസ് സ്‌കൂൾ മൈതാനത്തിൽ സിറ്റി ഈദ് ഗാഹ് കമ്മിറ്റിയും പരുത്തിക്കുഴി ഐഷ ആശുപത്രിക്ക് സമീപത്തെ നീലകണ്‌ഠ സ്പോർട്‌സ് ഹബ്ബിൽ പരുത്തിക്കുഴി ജുമാ മസ്‌ജിദ് പരിപാലന സമിതിയും സെൻട്രൽ സ്‌റ്റേഡിയത്തിൽ കെഎൻഎം ഈദ് ഗാഹ് കമ്മിറ്റിയും ഈദ് ഗാഹുകൾ സംഘടിപ്പിച്ചു.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ രാവിലെ 7.45ന് പാളയം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ ഈദ് നമസ്ക്കാരത്തിലും 8.45ന് ബീമാപ്പള്ളിയിലും 9.30ന് വള്ളക്കടവ് പള്ളിയിലും ഈദ് ഗാഹിൽ പങ്കെടുത്തു.

ALSO READ : കേരളത്തിൽ ഇന്ന് ചന്ദ്രപ്പിറവി ദർശനത്തിന് സാധ്യതയേറെ; ചെറിയ പെരുന്നാൾ ആഘോഷിക്കാനൊരുങ്ങി വിശ്വാസികൾ

ABOUT THE AUTHOR

...view details