കേരളം

kerala

ETV Bharat / state

പാലക്കാട്ടെ ഇരട്ട വോട്ട് വിവാദം കളക്‌ടർ അന്വേഷിക്കും; ബിഎൽഒമാരോട് വിശദീകരണം തേടി - DOUBLE VOTE ALLEGATIONS IN PALAKKAD

സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്‍റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

ഇരട്ട വോട്ട് വിവാദം  PALAKKAD BYELECTION  PALAKKAD NEWS  MALAYALAM LATEST NEWS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 15, 2024, 9:30 PM IST

പാലക്കാട്:ഇരട്ട വോട്ട് വിവാദം ജില്ലാ കളക്‌ടര്‍ അന്വേഷിക്കും. വ്യാപകമായി വ്യാജ വോട്ട് ചേർക്കപ്പെട്ടിട്ടുണ്ടെന്ന് രാഷ്ട്രീയപ്പാർട്ടികൾ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ കളക്‌ടര്‍ ബന്ധപ്പെട്ട ബിഎൽഒമാരോട് വിശദീകരണം തേടി. യുഡിഎഫും ബിജെപിയും വ്യാജമായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടെന്ന് കാണിച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സമാനമായ ആരോപണവുമായി പിന്നീട് മറ്റ് കക്ഷികളും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് പാലക്കാട് ജില്ലാ കളക്‌ടര്‍ വോട്ടർ പട്ടികയിൽ ആളെ ചേർക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരോട് വിശദീകരണം തേടിയിരിക്കുന്നത്.

Also Read:മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച പാലക്കാട്ട്; ആറിടങ്ങളിൽ പ്രസംഗിക്കും

ABOUT THE AUTHOR

...view details