കേരളം

kerala

ETV Bharat / state

പത്മജ വേണുഗോപാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വീകരണം ; പൂക്കൾ എറിഞ്ഞും ജയ് വിളിച്ചും ബിജെപി പ്രവർത്തകർ - Padmaja Venugopal

ഡൽഹിയിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിനെ സ്വീകരിക്കാന്‍ അണിനിരന്ന്‌ ബിജെപി പ്രവർത്തകരും നേതാക്കളും.

Padmaja Venugopal  Padmaja Venugopal joined bjp  trivandrum international airport  പത്മജ വേണുഗോപാൽ
Padmaja Venugopal

By ETV Bharat Kerala Team

Published : Mar 8, 2024, 4:28 PM IST

പത്മജ വേണുഗോപാലിന് സ്വീകരണം

തിരുവനന്തപുരം : കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേർന്ന പത്മജ വേണുഗോപാലിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വീകരണം. ഡൽഹിയിൽ നിന്നും 12.15 നാണ് അവര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. പത്മജയ്‌ക്കൊപ്പം കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവദേക്കർ എന്നിവരും ഉണ്ടായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ജില്ല പ്രസിഡന്‍റ്‌ വി വി രാജേഷ് ഉൾപ്പടെ നിരവധി പ്രവർത്തകരാണ് പത്മജ വേണുഗോപാലിനെ സ്വീകരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. പ്രവർത്തകർ പൂക്കൾ എറിഞ്ഞും ജയ് വിളിച്ചും പത്മജ വേണുഗോപാലിനെ വരവേറ്റു.

ABOUT THE AUTHOR

...view details