പി കെ ഫിറോസ് മാധ്യമങ്ങളോട് (ETV Bharat) കാസർകോട്:ജെന്‍റർ ന്യൂട്രാലിറ്റിയിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. പ്ലസ് വൺ സീറ്റ് വർധന ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കാസർകോട് കലക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഫിറോസ്.
പെൺകുട്ടികൾക്ക് പാന്‍റും ഷർട്ടും അല്ല വേണ്ടതെന്നും സർക്കാർ ജെന്‍റര്‍ കൺഫ്യുഷൻ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും ഫിറോസ് പറഞ്ഞു. തുണിക്കടയിൽ പോലും സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ വിഭാഗമാണ്. പിന്നെന്തിനാണ് സ്‌കൂളിൽ പാന്‍റും ഷർട്ടുമെന്നും ഫിറോസ് ചോദിച്ചു.
രാജ്യസഭ സീറ്റ് യൂത്ത് ലീഗ് നേരത്തെ ഉന്നയിച്ചതാണ്. ആവശ്യം പാണക്കാട് സാദിക്കലി തങ്ങളെ അറിയിക്കും. പാർട്ടിയ്ക്കുള്ളിൽ പൊട്ടിത്തെറി ഉണ്ടാകില്ല. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍റേതാണ് അവസാന വാക്കെന്നും ഫിറോസ് കാസർകോട് പറഞ്ഞു.
ഇടതുപക്ഷ സർക്കാരിന് മലബാറിലെ വിദ്യാർഥികളോട് അയിത്തമാണെന്നും അതുകൊണ്ട്
സീറ്റിന് വേണ്ടി സമരം ചെയ്യാൻ എസ്എഫ്ഐ തയ്യാറകില്ല എന്നും അദ്ദേഹം പറഞ്ഞു. വർഗീയ മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ സമരം ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: വില്ലേജ് ഓഫീസറുടെ വ്യാജ ഒപ്പും സീലും ; തൂപ്പുജീവനക്കാരനെതിരെ കേസ്