കേരളം

kerala

ETV Bharat / state

കോട്ടയം അയ്‌മനത്ത് മത്സ്യ കൃഷി നശിപ്പിച്ച് നീർനായ്‌ക്കള്‍; അടിയന്തര ഇടപെടൽ ആവശ്യമെന്ന് നാട്ടുകാർ

കോട്ടയം അയ്‌മനത്ത് മത്സ്യ കർഷകൻ്റെ വിൽപ്പനക്കായി ശേഖരിച്ച വളർത്തു മത്സ്യങ്ങളെ നീർനായ്ക്കൾ തിന്നു നശിപ്പിച്ചു.

otters destroyed fish farming  fish farming in Aymanam Kottayam  മത്സ്യ കൃഷി നശിപ്പിച്ച് നീർനായ്ക്കൽ  അയ്‌മനത്ത് മത്സ്യ കൃഷി നശിപ്പിച്ചു
കോട്ടയം അയ്‌മനത്ത് മത്സ്യ കൃഷി നശിപ്പിച്ച് നീർനായ്ക്കൽ

By ETV Bharat Kerala Team

Published : Jan 25, 2024, 5:24 PM IST

കോട്ടയം അയ്‌മനത്ത് മത്സ്യ കൃഷി നശിപ്പിച്ച് നീർനായ്ക്കൽ

കോട്ടയം: അയ്‌മനം കരീമഠം ഭാഗത്ത് നീർനായ് ശല്യം അതിരൂക്ഷം. മത്സ്യ കർഷകൻ്റെ മീനുകളെ നീർ നായ്ക്കൾ തിന്നു നശിപ്പിച്ചു. സീസണിൽ രണ്ടാം തവണയാണ് നീർനായകളുടെ അക്രമണം ഉണ്ടാകുന്നത്. മത്സ്യ കർഷകനായ കരീമഠം സ്വദേശി സജിമോൻ വിളവെടുത്ത ശേഷം ആറ്റിൽ വലയ്ക്കുള്ളിൽ വിൽപ്പനക്കായി ശേഖരിച്ച വളർത്തു മത്സ്യങ്ങളെയാണ് കഴിഞ്ഞ രാത്രിയിൽ നീർനായ കൂട്ടം തിന്നത്. സിലോപ്പിയ, വരാൽ എന്നീ മത്സ്യങ്ങളെയാണ് നീർനായ്ക്കൾ തിന്നു തീർത്തത്.

2023 ലെ അയ്‌മനം പഞ്ചായത്തിലെ മികച്ച മത്സ്യ കർഷകനുള്ള അവാർഡ് നേടിയ കർഷകനാണ് സജിമോൻ. മുൻ കാലങ്ങളിലും ഇങ്ങനെ മത്സ്യങ്ങളെ പുഴയിൽ നെറ്റ് കെട്ടി അതിൽ ശേഖരിക്കാറുള്ളതാണ്. ഈ സീസണിൽ ഇത് രണ്ടാമത്തെ നീർനായ് ആക്രമണമാണ് സജിമോൻ്റെ മീൻ വളർത്തു കേന്ദ്രത്തിൽ ഉണ്ടാകുന്നത്.

രണ്ട് മാസങ്ങൾക്ക് മുമ്പും മീൻ കുളത്തിൽ ഇറങ്ങി ഇവ മീനുകളെ പിടിച്ചിരുന്നു. ബാക്കി ഉണ്ടായിരുന്നവയെ വിളവെടുത്താൽ മത്സ്യ കുഞ്ഞുങ്ങളെ വാങ്ങിയ പണം എങ്കിലും കിട്ടുമെന്ന സജിമോൻ്റെ പ്രതീക്ഷയാണ് ഇപ്പോഴത്തെ ആക്രമണത്തോടെ പൊലിഞ്ഞത്. തീറ്റയടക്കം അമ്പതിനായിരത്തിലേറെ രൂപയാണ് നഷ്‌ടമായത് പതിനൊന്ന് വർഷമായ് സർക്കാരിന്‍റെ സബ്‌സിഡി ഉൾപ്പെടെ യാതെരുവിധ ആനുകൂല്യങ്ങളും തനിക്ക് ലഭിച്ചിട്ടില്ലെന്ന് സജിമോൻ പറയുന്നു.

അടുത്ത കൃഷിക്കായുള്ള മത്സ്യ കുഞ്ഞുങ്ങളെ എങ്ങനെ വാങ്ങും എന്ന ആശങ്കയിലാണ് കർഷകൻ. നീർനായകളുടെ സാനീധ്യം വ്യാപകമായതോടെ ആറ്റിലിറങ്ങി കുളിക്കാനും തുണി അലക്കാനും ആളുകൾ ഭയക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ABOUT THE AUTHOR

...view details