തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ തുടര്‍ന്ന് മന്ത്രിസഭായോഗം ഇന്ന് ഓൺലൈൻ വഴി ചേരും. രാവിലെ 9.30 നാണ് യോഗം ചേരുക. സിംഗപ്പൂർ സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി അവിടെ നിന്നാകും ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കുക.
മുഖ്യമന്ത്രി വിദേശയാത്രയിലായിരുന്നതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചേർന്നിരുന്നില്ല. കഴിഞ്ഞയാഴ്ച യോഗം ചേരാത്തത് പരിഗണനാവിഷയങ്ങൾ കുറവായതിനാലാണെന്നായിരുന്നു വിശദീകരണം. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് പരിഗണനാവിഷയങ്ങൾ കുറവായത്. ജൂൺ നാലിനാണ് വോട്ടെണ്ണലെങ്കിലും ജൂൺ ആറ് വരെ പെരുമാറ്റച്ചട്ടം തുടരും.