ETV Bharat / state

കഴുത്തില്‍ കയര്‍ കുരുങ്ങി പോത്ത് ചത്തു; വിവരമറിഞ്ഞ ഉടമ കുഴഞ്ഞുവീണു മരിച്ചു - FARMER DIED KNOWING BUFFALO DEATH

നാല് ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ പോത്താണ് ചത്തത്.

FARMER DIED IN PATHANAMTHITTA  കർഷകൻ കുഴഞ്ഞുവീണ് മരിച്ചു  BUFFALO DIED IN PATHANAMTHITTA  LATEST NEWS IN MALAYALAM
Ramakrishnan, Buffalo (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 19, 2024, 8:55 PM IST

പത്തനംതിട്ട: കഴുത്തിൽ കയർ കുരുങ്ങി വീട്ടിൽ വളർത്തിയ പോത്ത് ചത്തത് കണ്ട ഉടമ കുഴഞ്ഞുവീണു മരിച്ചു. കർഷകനായ ഏനാദിമംഗലം മങ്ങാട് ഗണപതിവിലാസത്തിൽ രാമകൃഷ്‌ണൻ നായരാണ് (71) മരിച്ചത്. ഇന്നലെ (ഡിസംബർ 18) ഉച്ചയ്ക്ക് 2.45 ഓടെ ആയിരുന്നു സംഭവം.

രാമകൃഷ്‌ണന്‍ തന്‍റെ പോത്തിനെ ഗണപതിച്ചിറയ്ക്ക് സമീപമാണ് മേയാൻ കെട്ടിയിരുന്നത്. മേയുന്നതിനിടെ പോത്ത് താഴ്‌ചയുള്ള ചതുപ്പിലേക്ക് വീണു. തുടർന്ന് കഴുത്തിൽ കെട്ടിയ കയർ പോത്തിന്‍റെ കഴുത്തിൽ കുരുങ്ങി. വിവരമറിഞ്ഞ് അടൂരില്‍ നിന്നും അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തുമ്പോഴേക്കും പോത്ത് ചത്തിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സംഭവം അറിഞ്ഞെത്തിയ രാമകൃഷ്‌ണൻ പോത്ത് ചത്തുവെന്ന് കേട്ടപ്പോൾത്തന്നെ കുഴഞ്ഞുവീണു. ഉടൻതന്നെ അദ്ദേഹത്തെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം ചത്ത പോത്തിനെ അഗ്നി രക്ഷാസേന ചതുപ്പിൽ നിന്നും പുറത്തെടുത്തു.

രാമകൃഷ്‌ണൻ നായരുടെ വീട്ടിൽ വളർത്തിയിരുന്ന നാല് പോത്തുകളിൽ ഒന്നാണ് ചത്തത്. നാലുദിവസം മുമ്പാണ് രാമകൃഷ്‌ണൻ പോത്തിനെ വാങ്ങിയത്.

Also Read: ബൈക്ക് യാത്രികർക്ക് നേരെ കാട്ടാനയുടെ ആക്രമണം; അത്ഭുതകരമായി രക്ഷപ്പെട്ട്‌ സഹോദരങ്ങൾ, വീഡിയോ കാണാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.