ദിവസത്തിൽ 12 മണിക്കൂർ രാത്രിയും 12 മണിക്കൂർ പകലുമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ ഒരു ദിനത്തിൽ മാത്രം പകൽ കുറവും രാത്രി കൂടുതലുമാണ്. അങ്ങനെ ഒരു ദിനം വരാൻ പോകുകയാണ്. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അടയാളപ്പെടുത്തുന്ന ഈ ദിവസത്തെ "വിൻ്റർ സോളിസ്റ്റിസ്" എന്നാണ് അറിയപ്പെടുന്നത്. ഇത് ശനിയാഴ്‌ച (ഡിസംബർ 21) സംഭവിക്കുമെന്ന് വിദഗ്‌ധര്‍ അറിയിച്ചു.
എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയാകുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. സൂര്യൻ അന്നത്തെ ദിനം ഉച്ചയോടെ ആകാശത്തിലെ ഏറ്റവും ഉയർന്നതോ താഴ്ന്നതോ ആയ ബിന്ദുവിൽ എത്തുമ്പോൾ സൂര്യനെ ചുറ്റുന്ന ഭൂമിയുടെ ഭ്രമണപഥത്തിലെ രണ്ട് ബിന്ദുക്കളെയാണ് സോളിസ്റ്റിസുകൾ എന്ന് വിളിക്കുന്നത്. ഇതിൻ്റെ ഫലമായി ഏറ്റവും കുറഞ്ഞ പകൽ ഉണ്ടാകുന്നതായിരിക്കും. വർഷത്തിൽ രണ്ട് തവണയുണ്ടാകുന്ന ഈ പ്രതിഭാസത്തെ "വിൻ്റർ സോളിസ്റ്റിസ്" എന്ന് വിളിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എല്ലാ വർഷവും ഡിസംബർ 19നും 23നും ഇടയിലാണ് ഇത് സംഭവിക്കുന്നത്. ഈ ദിനത്തിൽ സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം വളരെ കൂടുതലായിരിക്കും. ചന്ദ്ര പ്രകാശം ഭൂമിയിൽ വളരെ നേരം നിലനിൽക്കുന്നതായിരിക്കും. ഈ ദിവസത്തിൽ ഭൂമി 23.4 ഡിഗ്രി ചെരിഞ്ഞ നിലയിലായിരിക്കും. എട്ട് മണിക്കൂര്‍ പകലാകുമ്പോള്‍ രാത്രി 16 മണിക്കൂർ നീണ്ടുനിൽക്കും.
വിൻ്റർ സോളിസ്റ്റിസിനെക്കുറിച്ച് നിറയെ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. പല രാജ്യങ്ങളിലും പല വിശ്വാസങ്ങളാണ് ഇതിനോട് അനുബന്ധിച്ചുള്ളത്. ചൈനയിലും മറ്റ് കിഴക്കൻ ഏഷ്യ രാജ്യങ്ങളിലും ബുദ്ധമതത്തിലെ യിൻ, യാങ് വിഭാഗക്കാർ ഈ ദിവസം ഐക്യത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമാണെന്ന് വിശ്വസിക്കുന്നു. ഇതിനോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഉത്തരേന്ത്യയിൽ കൃഷ്‌ണ ഭഗവാന് വഴിപാടുകൾ അർപ്പിക്കുകയും ഗീത പാരായണം ചെയ്യുകയും ചെയ്യുന്നു. രാജസ്ഥാൻ്റെ പല ഭാഗങ്ങളിലും 'പുഷ്യ മാസ' ഉത്സവമായും കൊണ്ടാടുന്നു.
Also Read: സുനിത വില്യംസിന്‍റെ തിരിച്ചുവരവ് ഇനിയും വൈകും: ഫെബ്രുവരിയിലും തിരികെ എത്തിക്കാനാവില്ലെന്ന് നാസ