തിരുവനന്തപുരം: 'നാര്‍കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്', രാജാവിന്‍റെ മകന്‍ എന്ന സിനിമയില്‍ സൂപ്പര്‍ സ്‌റ്റാര്‍ മോഹന്‍ ലാലിന്‍റെ ഈ പഞ്ച് ഡയലോഗ് മലയാളികള്‍ക്ക് ഇന്നും ഹൃദിസ്ഥമാണ്. എന്നാല്‍ കേരളത്തില്‍ നാര്‍കോട്ടിക്‌സ് എന്ന ഈ ഡേര്‍ട്ടി ബിസിനസ് കുതിച്ചുയരുന്നതായാണ് എക്‌സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് സിന്തറ്റിക്ക് ഡ്രഗ് അഥവാ രാസലഹരി വ്യാപനം സ്ഥിരീകരിക്കുന്ന കണക്കുകളും എക്‌സൈസ് പുറത്തുവിട്ടു. 2024ല്‍ എന്‍ഡിപിഎസ് ആക്‌ട് (നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്‌സ്‌റ്റന്‍സ് ആക്‌ട്) പ്രകാരം എക്‌സൈസ് 14,92,665 രൂപ തൊണ്ടിയായി പിടിച്ചെടുത്തു. 2024 ജനുവരി മുതല്‍ ഡിസംബര്‍ 18 വരെയുള്ള കണക്കുകളാണിത്.
7,830 എന്‍ഡിപിഎസ് കേസുകളാണ് ഈ വര്‍ഷം രജിസ്‌റ്റര്‍ ചെയ്‌തത്. ഇതില്‍ 7,617 പേരെ അറസ്‌റ്റ് ചെയ്‌തു. അതേസമയം 18,764 കേസുകളില്‍ നിന്നും 13,94,411 രൂപയാണ് വിവിധ അബ്‌കാരി ആക്‌ട് പ്രകാരം എക്‌സൈസ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രജിസ്‌റ്റര്‍ ചെയ്‌ത അബ്‌കാരി കേസുകളുടെ പകുതിയോളമാണ് എന്‍ഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്തത്. എന്നാല്‍ പിടിച്ചെടുത്ത തൊണ്ടി പണത്തിന്‍റെ കണക്കില്‍ നാര്‍കോട്ടിക്‌സാണ് മുന്നില്‍.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാര്‍കോട്ടിക് കേസുകള്‍ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. 975 കേസുകളില്‍ നിന്ന് 964 പേരെയാണ് 2024 എന്‍ഡിപിഎസ് ആകട് പ്രകാരം എറണാകുളം ജില്ലയില്‍ നിന്നും അറസ്‌റ്റ് ചെയ്‌തത്. 3,844 കിലോ കഞ്ചാവും 2,537 കഞ്ചാവ് ചെടികളും 88 കഞ്ചാവ് ബീഡികളും എക്‌സൈസ് പിടികൂടിയെന്നും വാര്‍ഷിക കണക്കില്‍ വിശദീകരിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
7,691.53 ഗ്രാം ഹാഷിഷ് ഓയില്‍, 12,590.15 ഗ്രാം കഞ്ചാവ് ഭാംഗ്, 39.075 ഗ്രാം ചരസ്, 3,263.95 ഗ്രാം എംഡിഎംഎയും എക്‌സൈസ് 2024ല്‍ സംസ്ഥാന വ്യാപകമായി പിടികൂടി. നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ 69,876 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌ത് 1,39,74,701 രൂപ പിഴ ഈടാക്കി. 23,668.93 കിലോ നിരോധിത പുകയിലയും പിടികൂടി. 4,812.155 ലിറ്റര്‍ വാറ്റ് ചാരായവും 3,040.475 ലിറ്റര്‍ അരിഷ്‌ടവും 681.745 ലിറ്റര്‍ വ്യാജ മദ്യവും പിടികൂടി.
2024ലെ എക്‌സൈസ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍
ലഹരി ഉത്‌പന്നങ്ങള്‍ പിടിച്ചെടുത്തത്
ലഹരി പാനീയങ്ങള്‍
സിന്തറ്റിക് ഡ്രഗ്‌സ്
കഞ്ചാവ് ഉത്പന്നങ്ങള്‍