മലയാളത്തിന്‍റെ എക്കാലത്തേയും പ്രിയപ്പെട്ട താരമായ ഷീലയുടെ സാന്നിദ്ധ്യത്തിലൂടെ ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് 'ഒരു കഥ നല്ല കഥ'. ഈ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചും മ്യൂസിക്ക് ലോഞ്ചും നടന്നു. കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ വച്ചാണ് ചടങ്ങ് നടന്നത്. ബ്രൈറ്റ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രം പ്രസാദ് വാളാച്ചേരിയാണ് സംവിധാനം ചെയ്യുന്നത്.
ചടങ്ങിൽ പ്രശസ്‌ത നടൻ കോട്ടയം രമേഷ് ടോണി അച്ചായൻസിന് നല്‍കി പ്രകാശന കർമ്മം നിർവ്വഹിച്ചു. ഫാദർസജീപോൾ ചാലായിൽ ആശംസകൾ നേർന്നു. സംവിധായകൻ പ്രസാദ് വാളാച്ചേരി, ഗായിക അഖിലാ ആനന്ദ് എന്നിവരും അണിയറ പ്രവർത്തകരും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.
ഒരു കാലത്ത് മലയാള സിനിമയിലെ പ്രബല ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിന്‍റെ ഉടമ മരിച്ചതിനു ശേഷം അദ്ദേഹത്തിന്‍റെ സഹധർമ്മിണിക്ക് ഒരു സിനിമ നിർമ്മിക്കണമെന്ന ആഗ്രഹമുണ്ടാകുന്നു. അതിനായി ഇറങ്ങിത്തിരിച്ചു നിർമ്മാതാവിന്‍റെ ഭാര്യക്ക് പുതിയ കാലഘട്ടത്തിലെ സിനിമയുടെ സ്ഥിതിവിശേഷങ്ങൾ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു.
വലിയ പ്രതിൽന്ധികളായിരുന്നു അവർക്ക് ഇതുമായി ബന്ധപ്പെടുമ്പോൾ നേരിടേണ്ടി വന്നത്. അതിനെയെല്ലാം സ്വന്തം ഇച്ഛാശക്തിയിലൂടെ തരണം ചെയ്‌ത് ഒരു കമ്പനി നിർമ്മിച്ച് പ്രേക്ഷകർക്കു സമർപ്പിക്കുന്നു. ഇതാണ് 'ഒരു കഥ നല്ല കഥ' എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം അവതിരിക്കുന്നത് ക്ലീൻ എന്‍റര്‍ടെയ്‌നറായിട്ടാണ്. നിര്‍മാതാവിന്‍റെ ഭാര്യാ വേഷത്തില്‍ എത്തുന്നത് നടി ഷീലയാണ്.
അംബിക, ശങ്കർ, കോട്ടയം രമേഷ്, ഇടവേള ബാബു, ദിനേശ് പണിക്കർ, നന്ദകിഷോർ, നിഷാ സാരംഗ്, റിയാസ് നർമ്മ കല, ബാലാജി ശർമ്മ, കെ.കെ. സുധാകരൻ, സാബു തിരുവല്ല എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.
വാഗമൺ, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ബ്രൈറ്റ് തോംസൺ, ബ്രൈറ്റ് തോംസണിന്‍റെ ഗാനങ്ങൾക്ക് പ്രണവം മധു ഈണം പകരുന്നു. എസ്.പി. വെങ്കിടേഷാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വേണുഗോപാൽ, അഖിലാ ആനന്ദ്. ഋതു കൃഷ്‌ണ, സ്റ്റാർ സിംഗർ വിജയിയായ സരിത രാജീവ് എന്നിവരാണു ഗായകർ. ഛായാഗ്രഹണം - വിപിൻ. എഡിറ്റിംഗ് പി.സി.മോഹനൻ അസ്സോസ്സിയേറ്റ് ഡയറക്‌ടര്‍ -ജയകൃഷ്ണൻ തൊടുപുഴ,,കോസ്റ്റ്യും ഡിസൈൻ -ദേവൻ തിരുവനന്തപുരം. പി ആര്‍ ഒ വാഴൂർ ജോസ്.