കോട്ടയം : കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തില്‍ പരിക്ക്. പിവി മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ അദ്ദേഹത്തിൻ്റെ കാലിന് ഒടിവ് ഉണ്ട്. സംഭവത്തിൽ കാറിൻ്റെ ഡ്രൈവർക്കും പരിക്കേറ്റു.
ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കെപിസിസി രാഷ്‌ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം അപകടത്തിൻ്റെ പശ്ചാത്തലത്തിൽ, നേതാക്കൾ പാലായിലേക്ക് പോകുന്നതിനാൽ ഇന്നത്തെ സംയുക്ത വാർത്ത സമ്മേളനം മാറ്റിവച്ചു. ദീപ ദാസ് മുൻഷി അടക്കമുള്ള നേതാക്കൾ പാലായിലേക്ക് പുറപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുതിർന്ന നേതാക്കളടക്കം രൂക്ഷ വിമർശനം ഉന്നയിച്ച കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് ശേഷം ഇന്ന് പാർട്ടി ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കാനാണ് സംയുക്ത വാർത്താ സമ്മേളനം വിളിച്ചിരുന്നത്.