ETV Bharat / state

ആന എഴുന്നള്ളിപ്പ്: 'സുപ്രീകോടതി വിധി ദേവസ്വങ്ങൾക്ക് ആശ്വാസം'; പ്രതികരിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം - DEVASWOMS ON ELEPHANT PROCESSION

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം സ്‌റ്റേ ചെയ്‌തത് ദേവസ്വങ്ങൾക്ക് ആശ്വാസമെന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വം.

SC ON ELEPHANT PROCESSION  ELEPHANT PROCESSION IN FESTIVAL  തൃശൂര്‍ പൂരം ആന എഴുന്നള്ളിപ്പ്  പാറമേക്കാവ് തിരുവമ്പാടി ദേവസ്വം
Paramekkavu Devaswom Secretary G Rajesh, Thiruvambady Devaswom Joint Secretary P Sasidaran (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 19, 2024, 6:58 PM IST

തൃശൂർ: ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി സുപ്രീകോടതി സ്‌റ്റേ ചെയ്‌തതിൽ പ്രതികരിച്ച് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി രാജേഷ്. പൂരം, വേല, പെരുന്നാൾ തുടങ്ങിയവ ആഘോഷിക്കുന്ന എല്ലാവർക്കും വലിയ ആശ്വാസമാണ് ഈ സുപ്രീംകോടതി വിധി. അല്ലെങ്കിൽ വേട്ടയാടി കേസെടുക്കുന്ന നിലപാടായിരുന്നു ഇവിടെയുള്ളവർ സ്വീകരിച്ചിരുന്നത്. സുപ്രീംകോടതി വിധി വന്നതോടെ അത് മാറിക്കിട്ടിയെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല സംഘാടകർക്ക് ഇനി സമാധാനമായി പരിപാടികൾ നടത്താമെന്ന് രാജേഷ് വ്യക്തമാക്കി. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി രാജേഷും പി ശശിധരനും മാധ്യമങ്ങളോട്. (ETV Bharat)

ഇതുവരെ മാർഗനിർദേശങ്ങൾ പാലിച്ചാണ് പൂരം നടത്തിയിരുന്നത്. ഇനിയും അതുതന്നെ തുടരുമെന്ന് രാജേഷ് കൂട്ടിച്ചേർത്തു. തൃപ്പൂണിത്തുറ ഉത്സവം, ഗുരുവായൂർ ഏകാദശി എന്നിവ വളരെയധികം സങ്കടത്തോടെയാണ് ഭക്തർ കണ്ടത്. തൃപ്പൂണിത്തുറ ഉത്സവം അലങ്കോലപ്പെടുത്തിയതും ഗുരുവായൂർ ഏകാദശി അകമ്പടി ആനകൾ ഇല്ലാതെ നടത്തിയതും വളരെ അധികം വിഷമമുണ്ടാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നടത്തേണ്ടി വന്നത് വളരെ മോശമായി പോയി എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സർക്കാർ ഞങ്ങൾക്കനുകൂലമായ നിലപാടാണ് എടുത്തിരുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ഈ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നിലനിൽക്കുന്നതിനായി ഒരു ബില്ല് തന്നെ പാസാക്കണമെന്ന് രാജേഷ് പറഞ്ഞു. എൻജിഒമാർ ഓരോന്നിലും ഇടപെടാതിരിക്കാൻ കേന്ദ്ര സർക്കാർ തന്നെ ഒരു ബില്ല് ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നേരത്തെ എങ്ങനെയാണോ പൂരം നടന്നിരുന്നത് അതേ പ്രൗഢിയോടെ തന്നെ ഇനിയും പൂരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല സുപ്രീംകോടതിയുടെ നിലപാട് ആചാരാനുഷ്‌ഠാനങ്ങളിൽ ഇടപെടില്ല എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങൾ എങ്ങനെയായിരുന്നോ അത് അതുപോലെ തുടർന്നു പോകണം എന്ന നിലപാടാണ് സുപ്രീംകോടതി എപ്പോഴും സ്വകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തൃശൂർ പൂരം 228 കൊല്ലവും ആറാട്ടുപ്പുഴ 1443 കൊല്ലവുമായി നടത്തിവരുന്ന ആഘോഷങ്ങളാണ്. ഇത് രണ്ടും വളരെ പഴക്കമുള്ള പൂരങ്ങളാണ്. ഇവിടെ എവിടെയും ആനയോടി അപകടമുണ്ടായതായി ഇതുവരെ കേട്ടിട്ടില്ലെന്ന് രാജേഷ് പറഞ്ഞു. അതേസമയം ആനകളെ നന്നായി നോക്കണം എന്നറിയാം അതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിഷയത്തിൽ സുപ്രീംകോടതിയുടെ നിരീക്ഷണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ശൂന്യതയിൽ നിന്നും നിയമങ്ങൾ വരരുത് എന്നതാണ് പ്രധാനമായുള്ള സുപ്രീംകോടതി നിരീക്ഷണം. മാത്രമല്ല ആചാരാനുഷ്‌ഠാനങ്ങൾ തുടർന്ന് പോകണമെന്നും സുപ്രീംകോടതി പറയുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഇനി അടുത്തതായി പാറമേക്കാവിലും തിരുവമ്പാടിയിലും വേല നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 3ന് പാറമേക്കാവ് വേലയും ജനുവരി 5ന് തിരുവമ്പാടി വേലയും നടത്തും. അവ രണ്ടും പൂർവാധികം ഭംഗിയായി തന്നെ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതികരിച്ച് തിരുവമ്പാടി ദേവസ്വം ജോയിന്‍റ് സെക്രട്ടറി പി. ശശിധരൻ: സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സുപ്രീംകോടതി വിധി ചെവിക്കൊള്ളണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളതെന്ന് തിരുവമ്പാടി ദേവസ്വം ജോയിന്‍റ് സെക്രട്ടറി പി ശശിധരൻ പറഞ്ഞു. ഇത്രയും പ്രതിസന്ധി ഘട്ടത്തിൽ ഗുരുവായൂർ ദേവസ്വവും കൊച്ചിൻ ദേവസ്വം ബോർഡും എടുത്ത തീരുമാനം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വിഷമമുള്ളതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഗുരുവായൂർ ദേവസ്വത്തിൽ 50 ഓളം ആനകളുണ്ട്. എന്നിട്ടും ഒരാനപ്പുറത്ത് ആചാരം നിർത്തിക്കൊണ്ട് ഉത്സവം നടത്താൻ അവർ തീരുമാനിച്ചു. അത് തീർത്തും തെറ്റായിട്ടുള്ളൊരു കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നും സർക്കുലർ ലഭിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്ന് പരമോന്നത കോടതി പഴയപോലെ തന്നെ ആചാരാനുഷ്‌ഠാനങ്ങൾ നടത്താൻ ഉത്തരവിട്ടിരിക്കുകയാണ്. അത് പൂരം, പെരുന്നാൾ എന്നിവ നടത്തുന്നവർക്ക് എല്ലാം വളരെ ആശ്വാസം പകരുന്നവയാണ്.

കേരളത്തിലെ എല്ലാ ആഘോഷങ്ങളും നിലനിന്ന് പോകേണ്ടവയാണ്. ഗുരുവായൂർ ദേവസ്വം ബോർഡും കൊച്ചിൻ ദേവസ്വം ബോർഡും തിരുവിതാംകൂർ ദേവസ്വം ബോർഡും മലബാർ ബേവസ്വം ബോർഡും എല്ലാവരും ഒരുമിച്ചായിരുന്നു കോടതിയെ സമീപിക്കേണ്ടിയിരുന്നത്. എന്നാൽ അവരാരും ഇതിനെതിരെ പ്രതികരിച്ചില്ല എന്നുള്ളത് വളരെ തെറ്റായ കാര്യമാണെന്നും പി ശശിധരൻ വ്യക്തമാക്കി.

Also Read: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.