പത്തനംതിട്ട: മോട്ടോർ വാഹന വകുപ്പിൻ്റെ പത്തനംതിട്ട എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം അടൂർ സ്‌ക്വാഡിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വാഹന പരിശോധനയുടെ ഭാഗമായി കടമ്പനാട് ജംഗ്ഷനിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ബിനു എന്ന യുവാവ് പരിശോധനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് എത്തിയത്.
മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തടസപ്പെടുത്തി; യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു - arrested for obstructing inspection - ARRESTED FOR OBSTRUCTING INSPECTION
പൊതുജനങ്ങളുടെ മുൻപിൽ അസഭ്യം പറഞ്ഞ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
![മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തടസപ്പെടുത്തി; യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു - arrested for obstructing inspection MOTOR VEHICLE DEPARTMENT MAN DETAINED BY POLICE OBSTRUCTING INSPECTION മോട്ടോർ വാഹന വകുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/30-04-2024/1200-675-21355465-thumbnail-16x9-motor.jpg)
ARRESTED FOR OBSTRUCTING INSPECTION
Published : Apr 30, 2024, 10:06 PM IST
മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തടസപ്പെടുത്തി
യുവാവിനെ വെഹിക്കിൾ ഇൻസ്‌പെക്‌ടർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ബഹളം തുടർന്നു കൊണ്ടിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഏനാത്ത് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പൊതുജനങ്ങളുടെ മുൻപിൽ അസഭ്യം വിളിച്ചു പറഞ്ഞ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നാണ് പരാതി.
Also Read:പ്രതിദിനം 130 വരെ ഡ്രൈവിങ് ടെസ്റ്റുകള്‍ ; ഉദ്യോഗസ്ഥര്‍ക്ക് 'എച്ചി'ന്‍റെ പണി