കേരളം

kerala

ETV Bharat / state

നഴ്‌സിനെ ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കൾ - Nurse Found Dead In Kasaragod - NURSE FOUND DEAD IN KASARAGOD

നഴ്‌സിനെ ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ സംഭവം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ്.

NURSE SUICIDE IN KASARAGOD  നഴ്‌സ് മരിച്ച നിലയിൽ  SUICIDE DEATH  LATEST NEWS IN MALAYALAM
Smriti (ETV Bharat)

By ETV Bharat Kerala Team

Published : Aug 27, 2024, 7:18 PM IST

സ്‌മൃതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ (ETV Bharat)

കാസർകോട്:നഴ്‌സിനെ ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ. കാസർകോട് ബന്തിയോട് ഡിഎം ആശുപത്രിയിലെ ട്രെയിനി നഴ്‌സിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശി സ്‌മൃതിയാണ് മരണപ്പെട്ടത്.

ഇന്നലെ (ഓഗസ്‌റ്റ് 27) ഉച്ചയോടെയാണ് സ്‌മൃതിയെ ക്വാട്ടേഴ്‌സിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പല തവണ മാതാപിതാക്കൾ സ്‌മൃതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് റൂം മേറ്റിനെ വിളിച്ചെങ്കിലും ഇവർ ഡ്യൂട്ടിയിലായതിനാൽ റിസപ്ഷൻ നമ്പർ നൽകുകയായിരുന്നു.

ബന്ധുക്കളുടെ ആവശ്യപ്രകാരം ജീവനക്കാർ റൂമിലെത്തിയെങ്കിലും റൂം അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നീട് കൂടുതൽ ജീവനക്കാർ എത്തി നടത്തിയ പരിശോധനയിലാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സ്‌മൃതിയെ കണ്ടെത്തിയത്. തുടർന്ന് കൊല്ലത്ത് നിന്നും ബന്ധുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. മൃതദേഹത്തിൻ്റെ കാൽ തറയിൽ തൊട്ട നിലയിലായിരുന്നുവെന്നും മരണത്തിൽ സംശയമുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.

അതേസമയം മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് സ്‌മൃതിയുടെ ഭാഗത്ത് ചില വീഴ്‌ചകൾ ഉണ്ടായിരുന്നുവെന്നും ഇതിലെ മനപ്രയാസമാകാം അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ സംശയം. പരിയാരം മെഡിക്കൽ കോളജിലെ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം സ്‌മൃതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അതേസമയം സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കുമ്പള പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read:ഭാര്യ കുഴഞ്ഞുവീണ് മരിച്ചു; മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി

ABOUT THE AUTHOR

...view details