പത്തനംതിട്ട: പുതുവത്സരത്തെ വരവേറ്റ് ശബരിമല സന്നിധാനം. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള കേരള പൊലീസ് ടീം, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ഫയർ ഫോഴ്‌സ്, മറ്റ് വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ചേർന്നാണ് പുതുവത്സരത്തെ വരവേറ്റത്.
പുതുവത്സരത്തെ വരവേറ്റ് ശബരിമലയും; കർപ്പൂര ദീപം തെളിയിച്ച് ആഘോഷം - NEW YEAR CELEBRATION AT SABARIMALA
ശബരിമലയിൽ ഡ്യൂട്ടിയിലുള്ള കേരള പൊലീസ് ടീം, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ഫയർ ഫോഴ്‌സ്, മറ്റ് വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ചേർന്നാണ് പുതുവത്സരത്തെ വരവേറ്റത്.
NEW YEAR CELEBRATION AT SABARIMALA (ETV Bharat)
Published : Jan 1, 2025, 3:36 PM IST
ഹാപ്പി ന്യൂഇയറെന്ന് കർപ്പൂരം കൊണ്ടെഴുതിയാണ് പുതുവർഷത്തെ വരവേറ്റത്. ചോക്ക് കൊണ്ട് വരച്ച കളങ്ങളിൽ കർപ്പൂരം നിറച്ച ശേഷം കൃത്യം 12 മണിക്ക് ശബരിമലയിലെ പൊലീസ് ചീഫ് കോ - ഓര്‍ഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് കർപ്പൂരത്തിലേക്ക് അഗ്നി പകരുകയായിരുന്നു.
സന്നിധാനത്തെത്തിയ അയ്യപ്പഭക്തർക്കും ഇത് കൗതുക കാഴ്‌ചയായി. ശരണം വിളികളും പുതുവത്സരാശംസകൾ നേർന്നും അവർ ആഘോഷത്തിൻ്റെ ഭാഗമായി.