കേരളം

kerala

വയനാടിന് കൈത്താങ്ങായി നയന്‍താരയും വിഘ്നേഷും; ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം കൈമാറി - Nayanthara Contributed To CMDRF

By ETV Bharat Kerala Team

Published : Aug 2, 2024, 8:01 PM IST

നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

വയനാട് ഉരുള്‍പൊട്ടല്‍  WAYANAD LANDSLIDE  NAYANTHARA AND VIGNESH SHIVAN  CMDRF
Nayanthara And Vignesh Shivan (ETV Bharat)

യനാട്ടിലെ ദുരതബാധിതര്‍ക്ക് താങ്ങായി ഇന്ത്യന്‍ സിനിമ താരങ്ങള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ചേര്‍ന്ന് 20 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തത്. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്‌ടപ്പെട്ട മനുഷ്യരുടെ ജിവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ട സഹായം നല്‍കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് താരങ്ങള്‍ പറയുകയും ചെയ്യും.

സർക്കാർ, സന്നദ്ധപ്രവർത്തകർ, രക്ഷാപ്രവർത്തകർ, മറ്റ് നിരവധി സംഘടനകൾ എന്നിവര്‍ ഏകോപനപരമായി പ്രവര്‍ത്തിക്കുന്നത് കാണുന്നത് അങ്ങേയറ്റം സന്തോഷകരമാണെന്നും ദമ്പതികള്‍ പറഞ്ഞു. ഇതിനുമുമ്പ് നിരവധി താരങ്ങള്‍ വയനാടിന് സഹായവുമായി എത്തിയിരുന്നു.

നടന്‍ മമ്മൂട്ടി 20 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. കടവന്ത്രയിലെ ദുരിതാശ്വാസ സഹായ ശേഖരണ കേന്ദ്രത്തിൽ നേരിട്ടെത്തിയാണ് മമ്മൂട്ടി ധനസ​ഹായം കൈമാറിയത്. ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു. നടന്‍ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയ നസീമും ചേര്‍ന്ന് 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

Also Read:'വയനാട്ടിലെ ആള്‍ക്കാരെ കണ്ടപ്പോ വിഷമം തോന്നി'; ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറി വിദ്യാര്‍ഥികള്‍

ABOUT THE AUTHOR

...view details