കേരളം

kerala

ETV Bharat / state

151 കുട്ടികളെ കാണാതായി, 25 കുട്ടികള്‍ കൊല്ലപ്പെട്ടു; കേരളം കഴിഞ്ഞ വര്‍ഷം കുട്ടികളോട് ചെയ്‌ത ക്രൂരതയുടെ കണക്ക് - ശിശു ഹത്യ

തിരുവനന്തപുരം ചാക്കയില്‍ നാടോടി ദമ്പതികളുടെ കുഞ്ഞിനെ ഇന്ന് പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ പശ്ചാത്തലത്തിലാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രസക്തമാകുന്നത്.

National Crime Records Bureau  Child abduction  കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍  ശിശു ഹത്യ  നാടോടി ദമ്പതികളുടെ കുഞ്ഞിനെ കടത്തി
National Crime Records Bureau on Child Abduction

By ETV Bharat Kerala Team

Published : Feb 19, 2024, 1:33 PM IST

Updated : Feb 19, 2024, 10:53 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം മാത്രം തട്ടിക്കൊണ്ടു പോയത് 151 കുട്ടികളെയെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ (151 child abduction cases reported in Kerala Last year says National Crime Records Bureau). 2022 ല്‍ 279 കുഞ്ഞുങ്ങളെയായിരുന്നു തട്ടിക്കൊണ്ടു പോയത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകള്‍ കുറഞ്ഞതായി കാണാം.

കഴിഞ്ഞ വര്‍ഷാവസാനം കൊല്ലം ഓയൂരിലും കൊച്ചി ആലുവയിലും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസുകള്‍ വലിയ പൊതുജന ശ്രദ്ധ നേടിയിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആലുവ കേസടക്കം 25 കുട്ടികളാണ് 2023 ല്‍ കൊല്ലപ്പെട്ടത്. ശിശുഹത്യ അടക്കമുള്ള കണക്കാണിത്.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ 5252 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തതെന്ന് 2023 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ല്‍ ഇതുവരെ കേന്ദ്രീകൃത പട്ടിക പൊലീസ് തയ്യാറാക്കിയിട്ടില്ല.

തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ കുഞ്ഞിനെ ഇന്ന് (19-02-2024) പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ കേസിന്‍റെ പശ്ചാതലത്തിലാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രസക്തമാകുന്നത് (two year old girl missing from Thiruvananthapuram). കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പോക്‌സോ കേസുകളാണ് ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്‌തത്.

1694 പോക്‌സോ കേസുകളാണ് 2023 ല്‍ രജിസ്റ്റര്‍ ചെയ്‌തത്. നാല് ആത്മഹത്യ പ്രേരണ കുറ്റവും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കുട്ടികളെ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് കേസുകളും ശൈശവ വിവാഹത്തില്‍ നാല് കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Last Updated : Feb 19, 2024, 10:53 PM IST

ABOUT THE AUTHOR

...view details