കേരളം

kerala

ETV Bharat / state

വേഷം കെട്ടല്‍; കേന്ദ്ര പിന്തുണയില്‍ ഗവര്‍ണര്‍ കെട്ടുന്ന വിഡ്‌ഢി വേഷത്തിനെതിരെ എം വി ഗോവിന്ദന്‍ - kerala governor

വിഡ്‌ഢി വേഷം കെട്ടിയാടുന്ന ആരിഫ് മുഹമ്മദ് ഖാന്‍ സ്വയം കുരുക്കിലായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കരിങ്കൊടി കണ്ടാലോ പ്രതിഷേധക്കാരെ കണ്ടാലോ ഇനി വണ്ടിയില്‍ നിന്നി ചാടിയിറങ്ങി പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും ഗോവിന്ദന്‍

ഗവര്‍ണറുടെ വേഷം കെട്ടല്‍  MV Govindan Slams Kerala Governor  kerala governor  വിഡ്‌ഢി വേഷവും ആരിഫ് മുഹമ്മദ് ഖാന്‍
CPM Leader MV Govindan Slams Kerala Governor

By ETV Bharat Kerala Team

Published : Jan 28, 2024, 9:32 PM IST

Updated : Jan 29, 2024, 9:24 AM IST

തിരുവനന്തപുരം: ഗവർണറുടെ വിഡ്‌ഢി വേഷം കേന്ദ്ര സർക്കാരിന്‍റെ പൂർണ പിന്തുണയോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ ബാഹ്യമായ ഇടപെടൽ ഭരണഘടനയിൽ നടത്തുകയാണ് (CPM Leader MV Govindan Slams Kerala Governor). ഗവർണർ സാധാരണ പ്രവർത്തിക്കും പോലെ അല്ല പ്രവർത്തിക്കുന്നത് എസ് എഫ് ഐ പ്രവർത്തകർ വണ്ടിക്ക് അടിച്ചു എന്നത് ശുദ്ധ കളവെന്ന് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കിയെന്നും പ്രതിഷേധക്കാർ വാഹനത്തിന് അടുത്ത് പോലും എത്തിയിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നടക്കം വളരെ വ്യക്തമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മറ്റ് ചില ഉദ്ദേശങ്ങളുമായി കെട്ടുന്ന വിഡ്ഢി വേഷം കേരളത്തിൽ ഏശില്ല. തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എക്‌സ് പോയാല്‍ വൈ വരും. ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. തിരിച്ച് വിളിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരണം. ഇതുപോലുളള ആർഎസ്എസുകാരനാകും ചിലപ്പോൾ ഇനിയും വരുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു പരിഹസിച്ചു.

സിആർപിഎഫ് വന്നത് കൊണ്ട് ആരും ഗവർണർക്കെതിരായ പ്രതിഷേധം അവസാനിക്കില്ല. പ്രഖ്യാപിച്ച പ്രതിഷേധങ്ങളെല്ലാം ആര് വന്നാലും നടക്കും. കേന്ദ്ര സുരക്ഷ ഏർപ്പെടുത്തുന്നതിൽ മാത്രമല്ല ഒന്നിലും നടപടിക്രമം പാലിച്ചിട്ടില്ലെന്നും, നിയമപ്രകാരമെങ്കിൽ ഗവർണർ ഇങ്ങനെ പെരുമാറുമോയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

Last Updated : Jan 29, 2024, 9:24 AM IST

ABOUT THE AUTHOR

...view details