കാസർകോട്:നടിമാരുടെ മൊഴികൾക്കെതിരെ ആരെങ്കിലും പ്രസ്‌താവന ഇറക്കിയിട്ടോ ഉറഞ്ഞ് തുള്ളിയിട്ടോ കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീർ. സുരേഷ് ഗോപി എന്ത് പറയുന്നു എന്നതല്ല കാര്യമെന്നും ഇരകളുടെ നിലപാടാണ് പരിഗണിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് കാണിച്ചത് ശരിയായ നടപടി അല്ല. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലാണ് ഓരോന്നും ചെയ്‌തുകൊണ്ടിരിക്കുന്നത്. നിയമനടപടിക്ക് ഒട്ടും വൈകരുത്. ആരോപണ വിധേയരായവർക്കെതിരെ ബന്ധപ്പെട്ട പാർട്ടികൾ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.